ഐപിസിഎന്‍എ മികച്ച സംഘടനക്കുള്ള പുരസ്‌കാരം കേരള സമാജം ഓഫ് ഫ്‌ളോറിഡക്ക്


-

ഷിക്കാഗൊ: ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 9-ാമത് അന്തര്‍ദേശീയ കോണ്‍ഫറന്‍സിന്റെ ഭാഗമായി വടക്കേ അമേരിക്കയിലെ മികച്ച മലയാളി സംഘടനക്ക് നല്‍കുന്ന പുരസ്‌കാരത്തിന് കേരള സമാജം ഓഫ് സൗത്ത്ഫ്‌ളോറിഡ അര്‍ഹരായി.

2020-2021 പ്രവര്‍ത്തനകാലയിളവിലെ മികച്ച പ്രവര്‍ത്തനത്തിനാണ് പുരസ്‌കാരം നല്‍കുന്നതെന്ന് പ്രസിഡന്റ് ബിജു കിഴക്കേക്കൂറ്റ്, നാഷണല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍, നാഷണന്‍ ട്രെഷറര്‍ ജീമോന്‍ ജോര്‍ജ് എന്നിവര്‍ പറഞ്ഞു. അമേരിക്കയിലും കേരളത്തിലും സ്തുത്യര്‍ഹമായ സേവനങ്ങളാണ് ഈ സംഘടന നല്‍കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രണ്ട് വര്‍ഷക്കാലയളവില്‍ 4 വീടുകള്‍ പൂര്‍ണ്ണമായും, 3 വീടുകള്‍ ഭാഗികമായും കേരള സമാജം നിര്‍മ്മിച്ചു നല്‍കയുണ്ടായി. കൂടാതെ ഇരുന്നൂറോളം കുടുംബങ്ങള്‍ക്ക് പ്രളയകാലത്തും, കോവിഡ് മഹാമാരി കാലത്തും മൂന്ന് മാസത്തേക്ക് ഭക്ഷണങ്ങള്‍ വിതരണം ചെയ്യുകയുമുണ്ടായി. 30 വികലാംഗകര്‍ക്ക് വീല്‍ചെയര്‍ നല്‍കിയ കാരുണ്യ പ്രവൃത്തിയും അംഗീകാരത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി. ആശുപത്രി ചിലവുകള്‍ക്ക് ബുദ്ധിമുട്ടുന്നവര്‍ക്കും, കൂടാതെ മരണാനന്തര ചടങ്ങുകള്‍ക്കും 20000 ത്തോളം ഡോളറാണ് കഴിഞ്ഞ രണ്ട് വര്‍ഷക്കാലം കേരളസമാജം നല്‍കിയത്.

കോവിഡ് മഹാമാരിക്കാലത്ത് സംഘടനയുടെ പ്രവര്‍ത്തന പരിപാടികളില്‍ ഭക്ഷണവും, മാസ്‌ക്കും അനുബന്ധ മുന്‍കരുതല്‍ ഉല്‍പ്പന്നങ്ങളും നല്‍കി കേരള സമാജം ശ്രദ്ധ നേടി.

ടൗണ്‍ഷിപ്പ് ഓഫ് ഡേവിയില്‍ കേരള സമാജം നേതൃത്വം നല്‍കി സ്ഥാപിച്ച ഗാന്ധി സ്‌ക്വയറിന് സമീപമുള്ള റോഡിന് 'ഗാന്ധി സ്ട്രീറ്റ്' എന്ന നാമകരണം നടത്താന്‍ സംഘടനക്ക് മുന്‍കൈയെടുക്കാന്‍ സാധ്യമായി.

ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ പുരസ്‌ക്കാരം വിതരണം ചെയ്യും. കേരളത്തിലെയും അമേരിക്കയിലെയും മാധ്യമ പ്രവര്‍ത്തകരുടെ സംഗമവേദിയില്‍ വച്ചാണ് അവാര്‍ഡ് ദാനം. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ -മാധ്യമ -സാംസ്‌കാരിക പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

വാര്‍ത്തയും ഫോട്ടോയും : അനില്‍ മറ്റത്തികുന്നേല്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022

Most Commented