ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്‌കാരദാനം ജനുവരി 6 ന് കൊച്ചിയില്‍


.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (IPCNA) മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മാധ്യമശ്രീ - മാധ്യമരത്‌ന പുരസ്‌കാരദാന ചടങ്ങ് 2023 ജനുവരി 6 വെള്ളിയാഴ്ച കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തുമെന്ന് പ്രസിഡന്റ് സുനില്‍ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, ട്രഷറര്‍ ഷിജോ പൗലോസ് എന്നിവര്‍ അറിയിച്ചു.

രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെയും, മാധ്യമരംഗത്തെയും വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന വര്‍ണാഭമായ ചടങ്ങിലാണ് മാധ്യമശ്രീ പുരസ്‌കാരം സമ്മാനിക്കുക. ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവുമാണ് മാധ്യമശ്രീ പുരസ്‌കാരജേതാവിന് ലഭിക്കുക. 50000 രൂപയും പ്രശസ്തി പത്രവുമാണ് മാധ്യമരത്‌ന പുരസ്‌കാരജേതാവിന് നല്‍കുക.

ഈ പുരസ്‌കാരങ്ങള്‍ക്ക് പുറമെ വിവിധ വിഭാഗങ്ങളില്‍ അച്ചടി-ദൃശ്യ-ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ചടങ്ങില്‍ അവാര്‍ഡുകള്‍ നല്‍കി ആദരിക്കും. കൂടാതെ വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവരെയും ഇന്ത്യ പ്രസ്‌ക്ലബ് ചടങ്ങില്‍ അനുമോദിക്കും.

ഇന്ത്യ പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് ബിജു സക്കറിയ, ജോയിന്റ് സെക്രട്ടറി സുധ പ്ലക്കാട്ട്, ജോയിന്റ് ട്രഷറര്‍ ജോയ് തുമ്പമണ്‍, ഓഡിറ്റര്‍ ജോര്‍ജ് ചെറായില്‍, അഡൈ്വസറി ബോര്‍ഡ് പ്രസിഡന്റ് ബിജു കിഴക്കേക്കൂറ്റ്, നിയുക്ത പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍, എന്നിവരുടെ നേതൃത്വത്തില്‍ സംഘാടകസമിതി ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

അവാര്‍ഡ് നോമിനേഷനുള്ള തീയതികളും, നിബന്ധനകളും ഉടന്‍ പ്രഖ്യാപിക്കും. ഏത് രാജ്യത്തുള്ള മലയാളികള്‍ക്കും പ്രഗത്ഭരായ മാധ്യമപ്രവര്‍ത്തകരെ പുരസ്‌കാരത്തിനായി നോമിനേറ്റ് ചെയ്യാം. പൊതുസമ്മതര്‍ അടങ്ങുന്ന ഒരു ജൂറിയായിരിക്കും ജേതാക്കളെ തിരഞ്ഞെടുക്കുക.

വാര്‍ത്തയും ഫോട്ടോയും : രാജു പള്ളത്ത്

Content Highlights: IPCNA


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented