ഐപി.സി.എന്‍.എ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു


.

ന്യൂയോര്‍ക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപി.സി.എന്‍.എ) ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സല്‍ (കമ്യൂണിറ്റി അഫയേഴ്സ്) എ.കെ.വിജയകൃഷ്ണന്‍ നിര്‍വഹിച്ചു. ഓറഞ്ച്ബര്‍ഗ് സിറ്റാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ.ആനി പോള്‍ മുഖ്യപ്രഭാഷണം നടത്തി.

മാധ്യമ രംഗത്തിന്റെ പ്രാധാന്യത്തെ എടുത്തു പറഞ്ഞ വിജയകൃഷ്ണന്‍, കോണ്‍സുലേറ്റില്‍ കമ്യൂണിറ്റി അഫയേഴ്സ് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളും വിവരിച്ചു. ഗാര്‍ഹിക പീഢനക്കേസുകള്‍ ആണ് തങ്ങള്‍ കൈകാര്യം ചെയ്യുന്ന ഏറ്റവും പ്രധാനമായ വിഷയം. ഇത് വലിയ തോതിലുണ്ടെന്നതാണ് ആശങ്കപ്പെടുത്തുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മലയാളികളുടെ എണ്ണം നന്നേ കുറവാണെന്നും പാലക്കാട്ടുകാരനായ വിജയകൃഷ്ണന്‍ പറഞ്ഞു.

പീഡിപ്പിക്കപ്പെടുന്ന വനിതകള്‍ക്ക് പലവിധ സഹായങ്ങളും കോണ്‍സുലേറ്റ് ചെയ്യുന്നു. പ്രശ്‌നം പരിഹരിക്കാനായില്ലെങ്കില്‍ കോടതിയില്‍ പോകാന്‍ നിയമ സഹായം നല്‍കും. ഇതിനായി പ്രൊ ബോണോ അറ്റോര്‍ണിമാര്‍ ഉണ്ട്. നാട്ടിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനു സൗകര്യമൊരുക്കും. വിമാന ടിക്കറ്റും നല്‍കും. നാട്ടിലും കേസിനു സഹായം നല്‍കും.

അനധികൃതമായി അമേരിക്കയില്‍ കഴിയുന്നവരുടെ പ്രശ്‌നങ്ങളാണ് മറ്റൊന്ന്. വിസ കാലാവധി കഴിഞ്ഞും ഇവിടെ തുടരുന്നവരാണ് കൂടുതല്‍ പേര്‍. വര്‍ഷങ്ങളോളം അവര്‍ മതിയായ പേപ്പറുകളില്ലാതെ ഇവിടെ തുടരും. അവര്‍ മരണപ്പെട്ടാല്‍ മൃതശരീരം നാട്ടിലേക്കയക്കാന്‍ കോണ്‍സുലേറ്റ് എല്ലാ സംവിധാനങ്ങളും ചെയ്തുകൊടുക്കും. അതിനു 12,000 ഡോളര്‍ വരെ ചെലവ് വരും.

ചെറിയ കുറ്റങ്ങള്‍ക്ക് ജയിലിലാകുന്നവരുടെ പ്രശ്‌നമാണ് മറ്റൊന്ന്. ജാമ്യത്തിന് ചെറിയ തുകകള്‍ ആണ് ആവശ്യമെങ്കില്‍ അത് നല്‍കും. നിയമ സഹായത്തിനു അറ്റോര്‍ണിമാരെ ഏര്‍പ്പെടുത്തും. ജയിലിലും മലയാളികളുടെ എണ്ണം നന്നേ കുറവാണെന്നദ്ദേഹം പറഞ്ഞു.

നമ്മുടെ സമൂഹത്തിന്റെ വളര്‍ച്ചക്ക് മാധ്യങ്ങള്‍ പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് ആനി പോള്‍ ചൂണ്ടിക്കാട്ടി. താന്‍ ഇലക്ഷനില്‍ നിന്നപ്പോഴും വിജയിച്ചപ്പോഴുമൊക്കെ മാധ്യമങ്ങളാണ് പിന്തുണ നല്‍കിയത്. മാധ്യമങ്ങള്‍ക്ക് ഒരാളെ ഉയര്‍ത്തുവാനും താഴ്ത്തുവാനുമുള്ള കഴിവുണ്ട്. അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമങ്ങള്‍ കൂടുതലും സമൂഹത്തിനു ഗുണകരമായ വാര്‍ത്തകള്‍ കൊടുക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ചാപ്റ്റര്‍ പ്രസിഡന്റ് സണ്ണി പൗലോസ് അധ്യക്ഷ പ്രസംഗത്തില്‍ ഇന്ത്യ പ്രസ് ക്ലബ് നടത്തുന്നത് നിശബ്ദ സേവനമാണെന്ന് ചൂണ്ടിക്കാട്ടി. നാട്ടിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സഹായമെത്തിക്കാനും മാധ്യമ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് തുണയാകുവാനുമൊക്കെ പ്രസ് ക്ലബ് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നു.

സ്വാഗതം പറഞ്ഞ സെക്രട്ടറി ഫ്രാന്‍സിസ് തടത്തില്‍ മാധ്യമങ്ങളും സമൂഹവും സംഘടനകളുമായുള്ള ബന്ധങ്ങള്‍ ചൂണ്ടിക്കാട്ടി.
മുഖ്യാതിഥി കോണ്‍സല്‍ വിജയകുഷ്ണനെ സജി എബ്രഹാം പരിചയപ്പെടുത്തി. ഡോ ആനി പോളിനെ ബിജു ജോണ്‍ കൊട്ടാരക്കര പരിചയപ്പെടുത്തി. ട്രഷറര്‍ ഷോളി കുമ്പിളുവേലി നന്ദി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരായ ജേക്കബ് മാനുവല്‍, മാത്തുക്കുട്ടി ഈശോ എന്നിവര്‍ പങ്കെടുത്തു.

പ്രസ് ക്ലബ് നാഷണല്‍ ട്രഷറര്‍ ഷിജോ പൗലോസ്, പ്രസിഡന്റ് ഇലക്ട് സുനില്‍ ട്രൈസ്റ്റാര്‍, മുന്‍ നാഷണല്‍ പ്രസിഡന്റ് മധു കൊട്ടാരക്കര, മുന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജോര്‍ജ് ജോസഫ്, കൈരളി ടിവി ഡയറക്ടര്‍ ജോസ് കാടാപ്പുറം, ഐ.പി.സി.എന്‍.എ. ന്യൂയോര്‍ക്ക്/ന്യൂജേഴ്സി ചാപ്റ്റര്‍ സെക്രട്ടറി റെജി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ഫൊക്കാന ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ഫൊക്കാന നേതാവ് പോള്‍ കറുകപ്പള്ളി, മുന്‍ ഫോമാ പ്രസിഡന്റ് ബേബി ഊരാളില്‍, ടോം നൈനാന്‍ തുടങ്ങിയവരും സംസാരിച്ചു. ദിലീപ് വര്‍ഗസ്, ജെയിന്‍ ജേക്കബ്, ഫിലിപ്പോസ് ഫിലിപ്പ്, ജോര്‍ജ്കുട്ടി, ഫിലിപ്പ് ചെറിയാന്‍, മോഹന്‍ ഡാനിയല്‍, റോയി ചെങ്ങന്നൂര്‍, പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു.

വാര്‍ത്തയും ഫോട്ടോയും : ശ്രീകുമാര്‍ ഉണ്ണിത്താന്‍

Content Highlights: IPCNA

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented