.
ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കമ്മ്യൂണിറ്റി അഫയേഴ്സ് കോണ്‍സല്‍ എ.കെ. വിജയകൃഷ്ണന് മുഖ്യാതിഥി
ന്യൂജേഴ്സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ) ന്യൂയോര്‍ക്ക്/ന്യൂജേഴ്സി ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം ജൂലൈ ഒന്നിന്, വെള്ളിയാഴ്ച്ച വൈകീട്ട് 6 മണിക്ക് ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കമ്മ്യൂണിറ്റി അഫയേഴ്സിന്റെ ചുമതലയുള്ള കോണ്‍സല്‍ എ.കെ. വിജയകൃഷ്ണന് നിര്‍വഹിക്കും. ന്യൂയോര്‍ക്കിലെ ഓറഞ്ച്ബെര്‍ഗിലുള്ള സിറ്റാര്‍ പാലസ് റസ്റ്റോറന്റില്‍ ഐ.പി.സി.എന്‍.എ ന്യൂയോര്‍ക്ക്/ന്യൂജേഴ്സി ചാപ്റ്റര്‍ പ്രസിഡന്റ് സണ്ണി പൗലോസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഐ.പി.സി.എന്‍.എ നാഷണല്‍ പ്രസിഡന്റ് സുനില്‍ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, ട്രഷറര്‍ ഷിജോ പൗലോസ്, പ്രസിഡന്റ് ഇലക്ട് സുനില്‍ ട്രൈസ്റ്റാര്‍ തുടങ്ങിയ ദേശീയ ഭാരവാഹികളും പങ്കെടുക്കും.
റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ.ആനി പോള്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ ഐ.പി.സി.എന്‍.എ ന്യൂയോര്‍ക്ക്/ന്യൂജേഴ്സി ചാപ്റ്റര്‍ സെക്രട്ടറി ഫ്രാന്‍സിസ് തടത്തില്‍ സ്വാഗതവും ട്രഷറര്‍ ഷോളി കുമ്പിളിവേലില്‍ നന്ദിയും പറയും. വൈസ് പ്രസിഡന്റ് സജി ഏബ്രഹാം, ജോയിന്റ് സെക്രട്ടറി ജേക്കബ് മാനുവേല്‍, ജോയിന്റ് ട്രഷറര്‍ ബിജു ജോണ്‍, എക്സ് ഓഫിസിയോ ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിക്കും.
ഐ.പി.സി.എന്‍.എ ന്യൂയോര്‍ക്ക്/ന്യൂജേഴ്സി ചാപ്റ്ററിന്റെ എല്ലാ അംഗങ്ങളും അമേരിക്കയിലെ വിവിധ സാംസ്കാരിക-സാമൂഹിക-സംഘടനകളിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..