ഐപിസിഎന്‍എ പ്രവര്‍ത്തനോദ്ഘാടനം മെയ് 29 ന് ഹ്യൂസ്റ്റണില്‍


.

വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒമ്പതാമത് ദേശീയ പ്രവര്‍ത്തക സമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം മെയ് 29 ന് വൈകീട്ട് 5 മണിക്ക് ഹ്യൂസ്റ്റണില്‍ വെച്ച് നടക്കും. മാഗ് കേരള ഹൗസ് വേദിയാകുന്ന ചടങ്ങില്‍ രാഷ്ട്രീയ-മാധ്യമ-സാമൂഹിക രംഗത്തെ പ്രമുഖര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. കൂടാതെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനവും നടക്കും.

സുനില്‍ തൈമറ്റം - പ്രസിഡന്റ്, രാജു പള്ളത്ത് -സെക്രട്ടറി, ഷിജോ പൗലോസ് (ട്രഷറര്‍), ബിജു സക്കറിയ -വൈസ് പ്രസിഡന്റ്, സുധ പ്ലക്കാട്ട് - ജോയിന്റ് സെക്രട്ടറി, ജോയ് തുമ്പമണ്‍ -ജോയിന്റ് ട്രഷറര്‍, ജോര്‍ജ് ചെറായില്‍ - ഓഡിറ്റര്‍, സുനില്‍ ട്രൈസ്റ്റാര്‍ -പ്രസിഡന്റ് എലെക്ട്, ബിജു കിഴക്കേകൂറ്റ് - അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍, എന്നിവരടങ്ങുന്ന ദേശീയ പ്രവര്‍ത്തക സമിതിയാണ് ചടങ്ങിന് നേതൃത്വം നല്‍കുന്നത്.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ ആതിഥ്യമരുളുന്ന ചടങ്ങ് വന്‍ വിജയമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നതായി ചാപ്റ്റര്‍ പ്രസിഡന്റ് ജോര്‍ജ് തെക്കേമല, വൈസ് പ്രസിഡന്റ് ജോയ്സ് തോന്നിയാമല, സെക്രട്ടറി ഫിന്നി രാജു, ട്രഷറര്‍ മോട്ടി മാത്യു, ഇവന്റ് കോര്‍ഡിനേറ്റര്‍ ജിജു കുളങ്ങര എന്നിവര്‍ പറഞ്ഞു.

Content Highlights: IPCNA


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented