ഇന്ത്യ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് തുടക്കമായി


-

ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകരുടെയും മാധ്യമസംരഭകരുടെയും സംഘടനയായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ സമ്മേളനത്തിന് തുടക്കമായി. ഉദ്ഘാടന സമ്മേളനത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, എം.എല്‍.എമാരായ മാണി സി. കാപ്പന്‍, റോജി ജോണ്‍ എന്നിവരും കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും ഐ.പി.സി.എന്‍ ഭാരവാഹികളും പങ്കെടുത്തു.

ഷിക്കാഗോയിലെ ഗ്ലെന്‍ വ്യൂ റെനയിസന്‍സ് ഹോട്ടലില്‍ വെച്ചായിരുന്നു സമ്മേളനം. അതിഥികളും സംഘാടകരും ഷിക്കാഗോ നിവാസികളും പങ്കെടുത്ത മീറ്റ് ആന്റ് ഗ്രീറ്റ് ആന്‍ഡ് പരിപാടിയോടെയാണ് നവംബര്‍ 11 ന് ത്രിദിന സമ്മേളനത്തിന് തുടക്കം കുറിച്ചത്. രണ്ടാം ദിവസം വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകളില്‍ കേരളത്തില്‍ നിന്നുള്ള മാധ്യമപ്രതിനിധികളും ഐ.പി.സി.എന്‍. അംഗങ്ങളും പങ്കെടുത്തു. അമേരിക്കയിലെ മാധ്യമ സംരംഭകരും മാധ്യമപ്രവര്‍ത്തകരും അവരവരുടെ അനുഭവങ്ങളും പങ്കുവെച്ചു. ഐ.പി.സി.എന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ദ്വൈവാര്‍ഷിക മാധ്യമ പുരസ്‌ക്കാരങ്ങള്‍ നവംബര്‍ 13 ന് സമ്മാനിക്കും.

ഐ.പി.സി.എന്‍. പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍, ട്രഷറര്‍ ജീമോന്‍ ജോര്‍ജ്, നിയുക്ത സിഡന്റ് സുനില്‍ തൈമറ്റം, ജോയിന്റ് സെക്രട്ടറി ബിജിലി ജോര്‍ജ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ മധു കൊട്ടാരക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.

മാതൃഭൂമി ന്യൂസ് ഡപ്യൂട്ടി എഡിറ്റര്‍ ഡി. പ്രമേഷ് കുമാര്‍, ജോണി ലൂക്കോസ് (മനോരമ ന്യൂസ് ), കെ എന്‍.ആര്‍. നമ്പൂതിരി (ജന്മഭൂമി), പ്രശാന്ത് രഘുവംശം (ഏഷ്യാനെറ്റ് ന്യൂസ്), ശരത് ചന്ദ്രന്‍(കൈരളി ടിവി) നിഷ പുരുഷോത്തമന്‍ (മനോരമ ന്യൂസ്), പ്രതാപ് നായര്‍ (ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ്) എന്നിവരാണ് ഇന്ത്യയില്‍ നിന്നെത്തിയ മാധ്യമ പ്രതിനിധി സംഘം.

മലയാളി സംഘടനകളായ ഫൊക്കാന, ഫോമ ഭാരവാഹികളും ഷിക്കാഗോയിലെ മലയാളി അസോസിയേഷനുകളുടെ പ്രതിനിധികളും ഉദ്ഘാടന സമ്മേളനത്തില്‍ ആശംസകള്‍ നേര്‍ന്നു. സമ്മേളനത്തിലെ സ്പോണ്‍സര്‍മാര്‍ക്ക് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. മൊമെന്റോകള്‍ വിതരണം ചെയ്തു. ഷിക്കാഗോ നിവാസികള്‍ സംഘടിപ്പിച്ച കലാസാംസ്‌കാരിക പരിപാടികളുമുണ്ടായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022

Most Commented