
-
ഷിക്കാഗോ: ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒന്‍പതാമത് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ഷിക്കാഗോ ചാപ്റ്ററിന്റെ ആതിഥേയത്വത്തില്‍ നവംബര്‍ 11 മുതല്‍ 14 വരെ റെനൈസ്സന്‍സ് ഷിക്കാഗോ ഗ്ലെന്‍വ്യൂ സ്യൂട്സ് ഹോട്ടലില്‍ അരങ്ങേറും. വടക്കേ അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടാകും കോണ്‍ഫറന്‍സ് നടക്കുക.
അമേരിക്കയിലെ എട്ട് ചാപ്റ്ററുകളില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് പുറമേ കേരളത്തില്‍ നിന്നുള്ള നിരവധി മാധ്യമ കുലപതികളും സാമൂഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സാഹിത്യ രംഗത്തെ പ്രമുഖരും സമ്മേളനത്തിന്റെ ഭാഗഭാക്കാകും.
പ്രസ്സ് ക്ലബ് ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ബിജു സക്കറിയയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സമ്മേളനത്തിന് പരിപൂര്‍ണ പിന്തുണ നല്കുവാനും കൂടുതല്‍ വ്യക്തികളുടെ സാന്നിധ്യം ഉറപ്പാക്കുവാനും തീരുമാനിച്ചു. മാധ്യമ സമ്മേളനങ്ങളിലും വര്‍ക്ക് ഷോപ്പുകളിലും അംഗങ്ങളെ കൂടാതെ പൊതുജനങ്ങള്‍ക്കും തികച്ചും സൗജന്യമായി പങ്കെടുക്കാവുന്നതാണ്. ഇതിനായി പ്രസ്സ് ക്ലബ്ബിന്റെ വെബ് സൈറ്റില്‍ (www.indiapressclub.org) രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. യോഗത്തില്‍ നാഷണല്‍ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, മുന്‍ നാഷണല്‍ പ്രസിഡന്റ് ശിവന് മുഹമ്മ, ചാപ്റ്റര്‍ സെക്രട്ടറി പ്രസന്നന് പിള്ള, വര്‍ഗീസ് പാലമലയില്‍, ചാക്കോ മറ്റത്തിപ്പറമ്പില്‍, അനില്‍ മറ്റത്തികുന്നേല്‍, അലന് ജോര്‍ജ്, റോയ് മുളങ്കുന്നം, സിമി ജെസ്ടോ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍, ട്രഷറര്‍ ജീമോന്‍ ജോര്‍ജ്ജ് എന്നിവര്‍ അടങ്ങിയ നാഷണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കുന്നത്. മുന്‍കാലങ്ങളിലെ പോലെ പ്രസ്സ് ക്ലബ്ബിന്റെ മാധ്യമ രത്ന പുരസ്കാരവും കോണ്‍ഫറന്‍സ് വേദിയില്‍ വെച്ച് സമ്മാനിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ബിജു സക്കറിയ - (8476306462)
ബിജു കിഴക്കേക്കുറ്റ് - (7732559777)
സുനില്‍ ട്രൈസ്റ്റാര്‍ - (9176621122)
ജീമോന്‍ ജോര്‍ജ്ജ് - (2679704267)
വാര്‍ത്തയും ഫോട്ടോയും : സുനില്‍ ട്രൈസ്റ്റാര്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..