ഐപിഎസ്എഫ് വന്‍ വിജയം: ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ചാമ്പ്യന്മാര്‍; കൊപ്പേല്‍ റണ്ണേഴ്സ് അപ്പ്


.

ഓസ്റ്റിന്‍: ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ സമാപിച്ച ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് വന്‍വിജയം. ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 5, 6, 7 തീയതികളിലായിരുന്നു ഫെസ്റ്റ്. ഷിക്കാഗോ രൂപതയിലെ ടെക്‌സാസ്-ഒക്‌ലഹോമ റീജണിലെ എട്ടു ഇടവകകളാണ് ഈ കായികമേളയില്‍ പങ്കെടുത്തത്. റൗണ്ട് റോക്ക് ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് സെന്റര്‍, റൗണ്ട് റോക്ക് മള്‍ട്ടി പര്‍പ്പസ് കോംപ്ലക്‌സ് (ഔട്ട്‌ഡോര്‍) എന്നീ സ്‌പോര്‍ട്‌സ് സ്റ്റേഡിയങ്ങള്‍ വേദികളായി.

250 പോയിന്റ് നേടി ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനാ ഇടവക ഓവറോള്‍ ചാമ്പ്യരായി. 237.5 പോയിന്റോടെ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവക റണ്ണേഴ്സ് അപ്പും നേടി. ഡിവിഷന്‍ ബിയില്‍ സാന്‍അന്റോണിയോ, മക്കാലന്‍ പാരീഷുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളും നേടി.

ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ഫെസ്റ്റിന്റെ സമാപനത്തില്‍ നടന്ന സമ്മാനദാന ചടങ്ങുകളില്‍ അധ്യക്ഷത വഹിച്ചു. സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും മാതൃക പകര്‍ന്ന് ആത്മീയ അന്തരീഷത്തില്‍ അരങ്ങേറിയ കായികമേളയേയും അത് വിജയമാക്കിയ വിശ്വാസസമൂഹത്തേയും മാര്‍ അങ്ങാടിയത്ത് പ്രകീര്‍ത്തിച്ചു.

ഫാ.കുര്യന്‍ നെടുവേലിചാലുങ്കല്‍ (രൂപതാ പ്രൊക്യൂറേറ്റര്‍), ഓസ്റ്റിന്‍ ഇടവക വികാരിയും ഓര്‍ഗനൈസിങ് ചെയര്‍മാനുമായ ഫാ.ആന്റോ ആലപ്പാട്ട്, ഐപിഎസ്എഫ് ചീഫ് കോര്‍ഡിനേറ്റര്‍ മേജര്‍ ഡോ.അനീഷ് ജോര്‍ജ്, ഫാ.ജോണിക്കുട്ടി പുലിശ്ശേരി, ഫാ.കെവിന്‍ മുണ്ടക്കല്‍, ജിബി പാറയ്ക്കല്‍ (മുഖ്യ സ്‌പോണ്‍സര്‍, സിഇഒ, പിഎസ്ജി ഗ്രൂപ്പ് ഓഫ് കമ്പനീസ്) തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. വിജയികള്‍ക്കുള്ള സമ്മാനദാനവും ഇതോടൊപ്പം നടന്നു.

ടോം കുന്തറ, സിജോ ജോസ് (ഹൂസ്റ്റണ്‍ കോര്‍ഡിനേറ്റേഴ്സ്) വിജയികള്‍ക്കും പോള്‍ സെബാസ്റ്റ്യന്‍, കെന്റ് ചേന്നാട് (കൊപ്പേല്‍ കോര്‍ഡിനേറ്റേഴ്സ്) എന്നിവര്‍ ചേര്‍ന്ന് റണ്ണേഴ്സ് അപ്പിനുമുള്ള ട്രോഫികള്‍ യഥാക്രമം ഏറ്റുവാങ്ങി.

ക്രിക്കറ്റ്, വോളിബോള്‍, സോക്കര്‍, ബാസ്‌കറ്റ് ബോള്‍, വോളിബോള്‍, വടംവലി, ടേബിള്‍ ടെന്നീസ്, ത്രോബോള്‍, ഡോഡ്ജ് ബോള്‍, ബാഡ്മിന്റണ്‍, ചെസ്, കാരംസ്, ചീട്ടുകളി, നടത്തം, പഞ്ചഗുസ്തി തുടങ്ങിയ മത്സര ഇനങ്ങള്‍ വിവിധ കാറ്റഗറികളില്‍ നടന്നു. ഫൈനലുകളിലെ വാശിയേറിയ പോരാട്ടം മിക്ക വേദികളേയും ഉത്സവാന്തരീഷമാക്കി. 2600 മത്സരാര്‍ത്ഥികളും അയ്യായിരത്തില്‍ പരം കാണികളും ഫെസ്റ്റില്‍ പങ്കെടുത്തപ്പോള്‍ അമേരിക്കന്‍ മലയാളികളുടെ മെഗാ കായിക മേളയായി ഐപിഎസ്എഫ് 2022 മാറി.

വിവിധ ഓര്‍ഗനൈസിങ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഓസ്റ്റിന്‍ ഇടവകയുടെ മികവുറ്റ തയ്യാറെടുപ്പും, പങ്കെടുത്ത യുവജനങ്ങളുടെ പ്രാതിനിധ്യവും കായികമേളയെ വന്‍ വിജയമാക്കി. സംഘാടകര്‍ ഒരുക്കിയ കേരളീയ വിഭവങ്ങളുടെ ഭക്ഷണശാലകളും ഫെസ്റ്റിന്റെ ആകര്‍ഷണമായി. തികഞ്ഞ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലും സൗഹൃദ അന്തരീഷത്തിലുമാണ് ഫെസ്റ്റ് മുന്നേറിയത്. അത്യന്തം വാശിയേറി നിരവധി മത്സര മുഹൂര്‍ത്തങ്ങളും സമ്മാനിച്ചാണ് മൂന്നു ദിവസം നീണ്ട കായികമേളക്ക് തിരശീല വീണത്.

ഐപിഎസ്എഫ് 2024 നു സെന്റ്. ജോസഫ് ഹൂസ്റ്റണ്‍ ഫൊറോന ആതിഥ്യമരുളും. ഇതിന്റെ ഭാഗമായി സമാപന വേദിയില്‍ വച്ച് ഫാ.ആന്റോ ആലപ്പാട്ടില്‍ നിന്നും ഫാ.ജോണിക്കുട്ടി പുലിശ്ശേരി ഫെസ്റ്റിന്റെ ദീപശിഖ ഏറ്റുവാങ്ങി.

വാര്‍ത്തയും ഫോട്ടോയും : മാര്‍ട്ടിന്‍ വിലങ്ങോലില്‍

Content Highlights: IPCF


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented