.
ഡാലസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സാസ് ചാപ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമാകുന്നതിന് പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ അധ്യക്ഷതയില്‍ ഗാര്‍ലന്‍ഡ് ഇന്ത്യ ഗാര്‍ഡന്‍സില്‍ ചേര്‍ന്ന പ്രവര്‍ത്തകയോഗം തീരുമാനിച്ചു. സാമൂഹിക അകലത്തെക്കുറിച്ചോ, മഹാമാരിയെക്കുറിച്ചോ ആശങ്കപ്പെടാതെയാണ് നേരത്തെ അറിയിച്ചതനുസരിച്ചു ഐപിസി നോര്‍ത്ത് ടെക്സാസ് ചാപ്റ്റര്‍ അംഗങ്ങള്‍ ദീര്‍ഘ നാളുകള്‍ക്കുശേഷം ഒത്തുകൂടുന്നതെന്നു പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ അധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ചാപ്റ്റര്‍ സെക്രട്ടറി പി പി ചെറിയാന്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് ഇലക്ട് സിജു വി ജോര്‍ജ് രണ്ടുവര്‍ഷത്തെ കര്‍മപരിപാടികള്‍ വിശദീകരിച്ചു. നാഷണല്‍ കമ്മിറ്റിമായി സഹകരിച്ചു സംഘടനയെ ശക്തിപ്പെടുത്തുന്നതിനും ചാപ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനും ബിജിലി ജോര്‍ജിനെ യോഗം ചുമതലപ്പെടുത്തി.
ബെന്നി ജോണ്‍, സാം മാത്യു, ഫിലിപ്പ് തോമസ് (പ്രസാദ്) എന്നിവര്‍ സജീവമായി ചര്‍ച്ചകളില്‍ പങ്കെടുത്തു. പ്രസിഡന്റ് ഇലക്ട് സിജു ജോര്‍ജ് അടുത്ത രണ്ടുവര്‍ഷത്തെ കര്‍മപരിപാടികള്‍ വിശദീകരിക്കുകയും നന്ദി പറയുകയും ചെയ്തു. ഡാലസിലേക്കു മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവിധി പേര്‍ റീ ലൊക്കേറ്റ് ചെയ്തിട്ടുണ്ട്. ചാപ്റ്ററില്‍ ലഭിച്ച പുതിയ അപേക്ഷകളെല്ലാം എത്രയും വേഗം പരിഗണിക്കുന്നതായിരിക്കും എന്ന് ബിജിലി ജോര്‍ജ് അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി. ചെറിയാന്‍
Content Highlights: IPC, Texas
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..