ഐ.പി.സി കുടുംബ സംഗമത്തിന് ഒക്കലഹോമയില്‍ സമാപനം


.

ഒക്കലഹോമ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ 18-ാമത് നോര്‍ത്തമേരിക്കന്‍ കോണ്‍ഫറന്‍സ് ഒക്കലഹോമയില്‍ സമാപിച്ചു. 7 ന് ഞായറാഴ്ച പാസ്റ്റര്‍ കെ.എ മാത്യുവിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സംയുക്ത സഭായോഗത്തില്‍ പാസ്റ്റര്‍ ജോസഫ് വില്യംസ് അധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ ജോണ്‍ ചാക്കോ, സിസ്റ്റര്‍ മറിയാമ്മ തോമസ്, ബ്രദര്‍ അനില്‍ ഇലന്തുര്‍ എന്നിവര്‍ അനുഭവ സാക്ഷ്യം പ്രസ്താവിച്ചു. തുടര്‍ന്ന് നടന്ന ഭക്തിനിര്‍ഭരമായ തിരുവത്താഴ ശുശ്രൂഷയ്ക്ക് നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ പി.സി ജേക്കബ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പാസ്റ്റര്‍മാരായ ബഥേല്‍ ജോണ്‍സണ്‍, കെ.വി ജോസഫ്, പാസ്റ്റര്‍ എന്‍.ജെ എബ്രാഹം എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.

പാസ്റ്റര്‍ കെ.പി.മാത്യു ഡാലസ് സങ്കീര്‍ത്തനം വായിക്കുകയും പാസ്റ്റര്‍ ജെയിംസ് ജോര്‍ജ് തിരുവചന സന്ദേശം നല്‍കുകയും ചെയ്തു. ഡോ.വത്സന്‍ ഏബ്രഹാം, റവ.ജേക്കബ് മാത്യു എന്നിവര്‍ സംയുക്ത ആരാധനയില്‍ മുഖ്യപ്രഭാഷണം നടത്തി. പിശാചിന്റെ കുതന്ത്രങ്ങളില്‍ അകപ്പെട്ടുപോകാതെ പാപത്തെ പൂര്‍ണ്ണമായും വിട്ടുകളഞ്ഞു നിത്യതയുടെ അവകാശികളായി നാം ഓരോരുത്തരും തിരണമെന്ന് പാസ്റ്റര്‍ ജേക്കബ് മാത്യു പ്രസ്താവിച്ചു. സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

നാഷണല്‍ ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു. അതിരുകളില്ലാത്ത ദര്‍ശനം' എന്നതായിരുന്നു ദേശീയ കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം. 'വിശുദ്ധി, ദൗത്യം, നിത്യത എന്നിവയിലേക്കുള്ള ദര്‍ശനമായിരിന്നു ഉപവിഷയങ്ങള്‍. ഐ.പി.സി ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജ് ആശംസ സന്ദേശം അറിയിച്ചു. നാഷണല്‍ സെക്രട്ടറി ബ്രദര്‍ ജോര്‍ജ് തോമസ് നന്ദി പ്രകാശിപ്പിച്ചു. പാസ്റ്റര്‍ സാമുവേല്‍ ജോണിന്റെ ആശീര്‍വാദ പ്രാര്‍ത്ഥനയോടുകുടി കോണ്ഫറന്‍സ് അനുഗ്രഹമായി സമാപിച്ചു.

ഭാരവാഹികളായ പാസ്റ്റര്‍ പി.സി.ജേക്കബ് (നാഷണല്‍ ചെയര്‍മാന്‍), ബ്രദര്‍ ജോര്‍ജ് തോമസ് (നാഷണല്‍ സെക്രട്ടറി), ബ്രദര്‍ തോമസ് കെ. വര്‍ഗീസ് (നാഷണല്‍ ട്രഷറാര്‍), സിസ്റ്റര്‍ ഗ്രേസ് സാമുവേല്‍ (ലേഡീസ് കോര്‍ഡിനേറ്റര്‍), ബ്രദര്‍ ജസ്റ്റിന്‍ ഫിലിപ്പ് (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയും പ്രാദേശിക കമ്മിറ്റിയുമാണ് ഒരുക്കങ്ങള്‍ ക്രമീകരിച്ചത്.

വാര്‍ത്തയും ഫോട്ടോയും : നിബു വെള്ളവന്താനം

Content Highlights: IPC Kudumbasangamam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented