ഐ.പി.സി കുടുംബ സംഗമം ഓഗസ്റ്റ് 4 ന് ആരംഭിക്കും


.

ഒക്കലഹോമ: ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭ 18-ാമത് നോര്‍ത്തമേരിക്കന്‍ കോണ്‍ഫറന്‍സിന്റെ വിജയകരമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ഓഗസ്റ്റ് 4 മുതല്‍ 7 വരെ ഒക്കലഹോമയില്‍ നോര്‍മന്‍ എംബസി സ്യൂട്ട് ഹോട്ടലില്‍ വെച്ചാണ് കോണ്‍ഫറന്‍സ് നടത്തപ്പെടുക.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിശ്വാസ സമൂഹം പ്രാര്‍ത്ഥനാപൂര്‍വം 4 ന് വ്യാഴാഴ്ച ഒക്കലഹോമയില്‍ എത്തിച്ചേരും. വൈകീട്ട് 6.30 ന് നാഷണല്‍ ചെയര്‍മാന്‍ പി.സി.ജേക്കബ് ചിന്താവിഷയം അവതരിപ്പിച്ച് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. ദേശീയ കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം 'അതിരുകളില്ലാത്ത ദര്‍ശനം' എന്നതായിരിക്കും. വിശുദ്ധി, ദൗത്യം, നിത്യത എന്നിവയിലേക്കുള്ള ദര്‍ശനമായിരിക്കും ഉപവിഷയങ്ങള്‍.

മുഖ്യപ്രഭാഷകരായ പാസ്റ്റര്‍ പോള്‍ മാത്യൂസ് (ഉദയ്പുര്‍), പാസ്റ്റര്‍ ഡോ.സാം സ്റ്റോസ് (യു.എസ്.എ), ഡോ.എയ്ഞ്ചല്‍ സ്റ്റിവെന്‍ ലിയോ, ഡോ.മറിയാമ്മ സ്റ്റീഫന്‍, ഡോ.ജെയ് പൈ എന്നിവരെ കൂടാതെ ഡോ.വത്സന്‍ എബ്രാഹം, ഡോ.സാം ജോര്‍ജ്, ഡോ.എബി പീറ്റര്‍, ഷിബു തോമസ്, ജേക്കബ് മാത്യു, ഡോ.സാബു വര്‍ഗീസ്, ഡോ.വില്‍സന്‍ വര്‍ക്കി, ജോഷ് മാത്യു, പാസ്റ്റര്‍ സിബി തോമസ്, എന്നിവര്‍ ദൈവവചനം വിവിധ ദിവസങ്ങളില്‍ പ്രസംഗിക്കും. 7 ന് ഞായറാഴ്ച വിശുദ്ധ തിരുവത്താഴ ശുശ്രൂഷയോടുകൂടി കോണ്‍ഫറന്‍സ് സമാപിക്കും.

ഭാരവാഹികളായ പാസ്റ്റര്‍ പി.സി.ജേക്കബ് (നാഷണല്‍ ചെയര്‍മാന്‍), ബ്രദര്‍ ജോര്‍ജ് തോമസ് (നാഷണല്‍ സെക്രട്ടറി), ബ്രദര്‍ തോമസ് കെ. വര്‍ഗീസ് (നാഷണല്‍ ട്രഷറര്‍), സിസ്റ്റര്‍ ഗ്രേസ് സാമുവേല്‍ (ലേഡീസ് കോര്‍ഡിനേറ്റര്‍), ബ്രദര്‍ ജസ്റ്റിന്‍ ഫിലിപ്പ് (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു.

മെച്ചമായ താമസ സൗകര്യം ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം പ്രതിനിധികളുമായി ബന്ധപ്പെടുകയോ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ക്രെഡിറ്റ്കാര്‍ഡ് വഴിയും, പേപാല്‍ അക്കൗണ്ട് വഴിയും തുക അടക്കുവാനുള്ള സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ipcfamilyconference.orgഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പാസ്റ്റര്‍ എം.ജെ ഏബ്രഹാം, ബ്രദര്‍ ഫിന്നി മാത്യു (കണ്‍വീനേഴ്‌സ്), ബ്രദര്‍ ഫിന്നി ഏബ്രഹാം (സെക്രട്ടറി), ബ്രദര്‍ കെ.വി. ഏബ്രഹാം (ട്രഷറര്‍), ലേഡീസ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍. രേഷ്മ തോമസ്, ഇവന്റ് കോര്‍ഡിനേറ്റര്‍ ബ്രദര്‍ കുര്യന്‍ സക്കറിയ, പാസ്റ്റര്‍ & ലീഡേഴ്‌സ് കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ബ്രദര്‍. സാക് ചെറിയന്‍, പാസ്റ്റര്‍ പി.സി. മാത്യു, ബ്രദര്‍ കുഞ്ഞുമോന്‍ കോശി (പ്രാര്‍ത്ഥന കോര്‍ഡിനേറ്റേഴ്‌സ്), റെജി ഉതുപ്പ്, റോഷന്‍ വര്‍ഗ്ഗീസ് (രജിസ്‌ട്രേഷന്‍), ടൈറ്റസ് ഫിലിപ്പോസ് (താമസം), സാം ഈനോസ്, തോമസ് വര്‍ഗ്ഗീസ് (സിബി) (ഗതാഗതം), ഫിലിപ്പ് ജോര്‍ജ് (ഭക്ഷണം), ഇവാ. അലക്‌സാണ്ടര്‍ വര്‍ഗ്ഗീസ്, സിസ്റ്റര്‍ റെന്നി ജേക്കബ് (അഷേഴ്‌സ്), ഐജു റിച്ചാര്‍ഡ് (സുരക്ഷ), ബെന്‍ ജോണ്‍ (പ്രകാശവും ശബ്ദവും), ബൈജു യാക്കോബ് (മീഡിയ കോര്‍ഡിനേറ്റര്‍), ക്രിസ്റ്റോ ചെറിയന്‍ (മലയാള ഗായകസംഘം), ഡെറിന്‍ റോയ്, ഡോ.മിനു ജോര്‍ജ് (മെഡിക്കല്‍ കോര്‍ഡിനേറ്റേഴ്‌സ്) എന്നിവരുടെ നേതൃത്വത്തിലുള്ള പ്രാദേശിക കമ്മിറ്റി വിപുലമായ ഒരുക്കങ്ങള്‍ നടത്തിവരുന്നു.

വാര്‍ത്തയും ഫോട്ടോയും : നിബു വെള്ളവന്താനം

Content Highlights: IPC Kudumba sangamam

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented