.jpg?$p=d83648f&f=16x10&w=856&q=0.8)
.
ന്യുയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെയും കാനഡയിലെയും ഐ.പി.സി സഭകളുടെ കുടുംബസംഗമത്തിന്റെ അനുഗ്രഹത്തിനായും വിജയകരമായ നടത്തിപ്പിനും വേണ്ടി 24 ന് ഞായറാഴ്ച വൈകീട്ട് 6 മണിക്ക് ഹൂസ്റ്റണ്‍ ഹെബ്രോന്‍ ഐ.പി.സി സഭാലയത്തില്‍ പ്രമോഷണല്‍ യോഗവും സംഗീത ശുശ്രുഷയും നടത്തപ്പെടും. ഡോ.സാബു വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തും.
2022 ഓഗസ്റ്റ് 4 മുതല്‍ 7 വരെ ഒക്ലഹോമയില്‍ നോര്‍മന്‍ എംബസി സ്യൂട്ട് ഹോട്ടലില്‍ വെച്ചാണ് കോണ്‍ഫറന്‍സ് നടത്തപ്പെടുക. പാസ്റ്റര്‍ പി.സി.ജേക്കബ് (നാഷണല്‍ ചെയര്മാന്), ബ്രദര്‍ ജോര്‍ജ് തോമസ് (നാഷണല്‍ സെക്രട്ടറി), തോമസ് കെ. വര്‍ഗീസ് (നാഷണല്‍ ട്രഷറര്‍), സിസ്റ്റര്‍ ഗ്രേസ് സാമുവേല്‍ (ലേഡീസ് കോര്‍ഡിനേറ്റര്‍), ജസ്റ്റിന് ഫിലിപ്പ് (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവരുടെ നേതൃത്വത്തിലായിരിക്കും കോണ്‍ഫറന്‍സ് നടത്തപ്പെടുക.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ipcfamilyconfernce.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്ന് മീഡിയ കോര്‍ഡിനേറ്റര്‍ ഫിന്നി രാജു അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : നിബു വെള്ളവന്താനം
Content Highlights: IPC Family Conference
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..