ഇന്ത്യ പ്രസ് ക്ലബ് മികച്ച സംഘടനാ പ്രവര്‍ത്തനത്തിന് അവാര്‍ഡ് നല്‍കുന്നു


-

ഷിക്കാഗോ: നവംബര്‍ 11 മുതല്‍ 14 വരെ ഷിക്കാഗോയില്‍ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അന്താരാഷ്ട്ര കോണ്‍ഫറന്‍സിനോടനുബന്ധിച്ച് അമേരിക്കയിലെ മികച്ച മലയാളി സംഘടനാ നേതാവിന്/ചാരിറ്റി പ്രവര്‍ത്തകന് അവാര്‍ഡ് നല്‍കുന്നു.

മലയാളികളിലെ നന്മയും കാരുണ്യവും എടുത്തു കാട്ടിയ കാലമായിരുന്നു കോവിഡ് മരണം വിതച്ച നാളുകള്‍. അന്ന് സ്വന്തം കാര്യവുമായി വീട്ടില്‍ ഒതുങ്ങി പോകാതെ സമൂഹത്തിനായി പ്രവര്‍ത്തന നിരതരായി ഒട്ടേറെ പേരുണ്ട്.

സാമ്പത്തിക സഹായം ആവശ്യമുള്ളവര്‍ക്ക് കൈയയച്ച് സഹായിക്കാന്‍ മലയാളി സമൂഹവും മുന്നോട്ടു വന്നത് അഭൂതപൂര്‍വമായിരുന്നു. ഗോ ഫണ്ട് മീയിലും മറ്റും ഇത്രയധികം തുക നല്‍കിയ കാലമില്ല. അതിനൊക്കെ നേതൃത്വം നല്‍കിയവരെ ആദരിക്കുന്നത് നമ്മുടെ കടമ തന്നെയാണ്.

കൂടുതല്‍ മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഉള്ളതിനാല്‍ കോവിഡ് കാലത്ത് മലയാളി സമൂഹം അധികം സാമ്പത്തിയമായി തകരുകയുണ്ടായില്ല. തങ്ങളുടെ നേട്ടങ്ങള്‍ പങ്കു വയ്ക്കാന്‍ മലയാളികള്‍ മടി കാണിച്ചില്ല എന്നതും മലയാളി സമൂഹത്തിന് അഭിമാനം പകരുന്നു.

സംഘടനാ ഭാരവാഹികള്‍ക്കും വ്യക്തികള്‍ക്കും മികച്ച വ്യക്തികളെ നോമിനേറ്റ് ചെയ്യാം. പ്രസ് ക്ലബ് നിയോഗിക്കുന്ന വിദഗ്ധ സമിതി വിജയിയെ തിരഞ്ഞെടുക്കും. നിര്‍ദേശങ്ങള്‍ indiapressclubofna@gmail.comഎന്ന ഇമെയില്‍ വഴി ഒക്ടോബര് 31 നു മുന്‍പായി അറിയിക്കണം.

ഇത്തരമൊരു സംരംഭം പ്രസ് ക്ലബ് നടത്തുന്നത് ഇതാദ്യമാണ്. മികച്ച വ്യക്തികളെ ആദരിക്കുക എന്നത് തങ്ങളുടെ കടമയായി കരുതുന്നുവെന്നു പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍, ട്രഷറര്‍ ജീമോന്‍ ജോര്‍ജ് എന്നിവര്‍ ചൂണ്ടിക്കാട്ടി.

നിര്‍ദേശങ്ങള്‍ ഒക്ടോബര്‍ 31 നു മുന്‍പ് ലഭിക്കണം. നിര്‍ദേശങ്ങള്‍ അയക്കാനുള്ള ഈമെയില്‍: indiapressclubofna@gmail.com അല്ലെങ്കില്‍ സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.

വാര്‍ത്തയും ഫോട്ടോയും : അനില്‍ മറ്റത്തികുന്നേല്‍


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented