.
കാനഡ: മലയാളിക്ക് എന്നും എവിടെയും ഗൃഹാതുരത്വ സ്മരണള്‍ ഉണര്‍ത്തുന്ന തിരുവോണം കാനഡയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐ.ഒ.സി കാനഡയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം 'ഓണം 2022 ' എന്ന പേരില്‍ ഒക്ടോബര്‍ 1 ന് നടത്തുവാന്‍ തീരുമാനിച്ചു.
മിസ്സിസാഗയില്‍ വെച്ച് നടക്കുന്ന ഓണാഘോഷം കേരളത്തിലെയും കാനഡയിലെയും വിവിധ രാഷ്ട്രീയ സാമൂഹിക, കലാ - സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനത്തോടെ ആരംഭിക്കുന്നതും, വിവിധ നാടന്‍ കലാ രൂപങ്ങള്‍, നാടന്‍ പാട്ട്, വിവിധ തരത്തില്‍ ഉള്ള കലാ കായിക മത്സരങ്ങള്‍, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ഉള്‍പ്പെടെ ഒരു ദിവസം മുഴുവന്‍ നീണ്ട് നില്ക്കുന്ന പ്രോഗ്രാമുകളോടെ ആണ് ഈ വര്‍ഷത്തെ ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
റിനില്‍ മാക്കോരം - +1 226 -201-2603
വാര്‍ത്തയും ഫോട്ടോയും : ജോസഫ് ഇടിക്കുള
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..