ഐ.ഒ.സി. ന്യൂയോര്‍ക്കില്‍ ഗാന്ധി ജയന്തി ആഘോഷിച്ചു


.

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് (ഐ.ഓ.സി.) ന്യൂയോര്‍ക്ക് ഘടകം മന്‍ഹാട്ടന്‍ ഗാന്ധി പാര്‍ക്കിലുള്ള മഹാത്മാ ഗാന്ധിയുടെ പൂര്‍ണകായ പ്രതിമക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി ഗാന്ധിജയന്തി ആഘോഷിച്ചു. ഗാന്ധിജിയുടെ 154 -മത് ജന്മ ദിനമായ 2022 ഒക്ടോബര്‍ 2 ന് രാവിലെ ന്യൂയോര്‍ക്ക് സിറ്റിയിലെ യൂണിയന്‍ സ്‌ക്വയറിലുള്ള ഗാന്ധി പാര്‍ക്കില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് ഭാരവാഹികളാണ് പുഷ്പാര്‍ച്ചന നടത്തിയത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലൂടെ ഭാരത ജനതയെ ബ്രിട്ടീഷ് അടിമത്വത്തില്‍ നിന്നും സ്വതന്ത്രമാക്കുന്നതിനു നേതൃത്വം വഹിച്ച് സ്വാതന്ത്ര്യ സമരങ്ങളുടെ നെടുംതൂണായി നിന്ന് നമുക്ക് വിമോചനം നേടി തന്ന മഹാത്മാവിനെ ഏഴാം കടലിനക്കരെ അമേരിക്കയിലാണെങ്കിലും നിറഞ്ഞ മനസ്സോടെ സ്മരിക്കുവാന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് പാര്‍ട്ടി പ്രതിനിധികള്‍ക്കു സാധിച്ചു. മൂന്നുനാലു ദിവസമായി പെയ്ത മഴ മൂലം പ്രതികൂല കാലാവസ്ഥയായിരുന്നെങ്കിലും കോണ്‍ഗ്രസ്സ് പാര്‍ട്ടിയോട് കൂറ് പുലര്‍ത്തിയും മഹാത്മാവിന്റെ സ്മരണകള്‍ക്ക് മുന്നില്‍ നമ്രശിരസ്‌കരായും പുഷ്പാര്‍ച്ചന നടത്തുവാന്‍ ഈ നേതാക്കള്‍ക്ക് കഴിഞ്ഞു എന്നത് പ്രശംസനീയമാണ്.



അമേരിക്കയിലെ ഐ.ഒ.സി. നാഷണല്‍ പ്രസിഡന്റ് മൊഹീന്ദര്‍ സിംഗ്, നാഷണല്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം, നാഷണല്‍ വൈസ് പ്രസിഡന്റ് ജസ്വീര്‍ സിംഗ്, ഐ.ഒ.സി ന്യൂയോര്‍ക്ക് കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ലീലാ മാരേട്ട്, കേരളാ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് സിസിലി പഴയമ്പള്ളി, ഐ.ഒ.സി. അംഗം കുല്‍ദീപ് സിംഗ് തുടങ്ങി ചുരുക്കം നേതാക്കളാണ് ഗാന്ധി സ്മരണയ്ക്ക് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തിയത്. കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ലീലാ മാരേട്ട് സംസാരിച്ചു.

വാര്‍ത്തയും ഫോട്ടോയും : മാത്യുക്കുട്ടി ഈശോ

Content Highlights: ioc. gandhi jayanthi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented