-
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ.സി.) യു.എസ്.എ കേരള ചാപ്റ്റര്‍ വിമന്‍സ് ഫോറാം ന്യൂയോര്‍ക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിദിനം ലോങ്ങ് ഐലന്‍ഡില്‍ വച്ച് ആചരിച്ചു. ഐ.ഒ.സി- യു.എസ്.എ കേരള ചാപ്റ്റര്‍ വുമണ്‍ ഫോറം നാഷണല്‍ ചെയര്‍ ശോശാമ്മ ആന്‍ഡ്രൂസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഐ.ഒ.സി- യു.എസ്.എ കേരള ചാപ്റ്റര്‍ ലീല മാരേട്ട് മുഖ്യാതിഥിയായിരുന്നു. ന്യൂയോര്‍ക്കിലെ പ്രമുഖ ഇമ്മിഗ്രേഷന്‍ അറ്റോര്‍ണിയും ഐ.ഒ.സി- യു.എസ്.എ കേരള ചാപ്റ്റര്‍ വിമന്‍സ് ഫോറം നേതാവുമായ തെരേസ കള്ളിയത്ത് ഇന്ദിരാഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.
ഐ.ഒ.സി- യു.എസ്.എ വൈസ് ചെയര്മാന് ജോര്‍ജ് ഏബ്രഹാം, ഐ.ഒ.സി- യു.എസ്.എ വൈസ് പ്രസിഡന്റ് പോള്‍ കറുകപ്പള്ളില്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ ഐ.ഒ.സി- യു.എസ്.എ കേരള ചാപ്റ്റര്‍ വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് റീജിയന് പ്രസിഡന്റ് ഉഷ ചാക്കോ ആമുഖ പ്രസംഗം നടത്തി. വിമന്‍സ് ഫോറം നേതാവ് മേരിക്കുട്ടി മൈക്കിളിന്റെ പ്രാര്‍ത്ഥന ഗാനത്തോടെയാണ് യോഗനടപടികള്‍ ആരംഭിച്ചത്. ഐ.ഒ.സി- യു.എസ്.എ കേരള ചാപ്റ്റര്‍ വുമണ്‍ ഫോറം ന്യൂയോര്‍ക്ക് റീജിയന് ട്രഷറര്‍ ലിസ സാം സ്വാഗതവും ജോയിന്റ് സെക്രെട്ടറി റേച്ചല്‍ ഡേവിഡ് നന്ദിയും പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ അനുസ്മരണത്തോടനുബന്ധിച്ച് വിമന്‍സ് ഫോറം പ്രവര്‍ത്തകര്‍ ദേശഭക്തിഗാനങ്ങളും ആലപിച്ചു.
വാര്‍ത്തയും ഫോട്ടോയും : ഫ്രാന്‍സിസ് തടത്തില്‍
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..