ഐ.ഒ.സി.യുടെയും തേവലക്കര അസോസിയേഷന്റെയും പിന്തുണയോടെ വര്‍ഗീസ് തരകന്‍


-

കാലിഫോര്‍ണിയ: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തില്‍ കിഴക്കേക്കര വടക്ക് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ വര്‍ഗീസ് തരകന് പിന്തുണയുമായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസും തേവലക്കര അസോസിയേഷനും രംഗത്ത്. സമൂഹത്തില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ഒപ്പം നിന്നുകൊണ്ട് എന്നും അവര്‍ക്ക് അത്താണിയായ വര്‍ഗീസ് തരകന്‍ രാഷ്ട്രീയക്കാര്‍ക്കിടയിലെ വ്യത്യസ്ഥ വ്യക്തിത്വമാണ്. സത്യസന്ധമായ രാഷ്ട്രീയ ശൈലിയും ലളിത ജീവിതവും പിന്‍തുടരുന്ന സൗമ്യമായ വ്യക്തിത്വത്തിന്റെ ഉടമയാണ് വര്‍ഗീസ് തരകന്‍. പ്രവാസി കോണ്‍ഗ്രസ് കമ്മിറ്റിയും പ്രവാസി തേവലക്കര അസോസിയേഷനും സംയുക്തമായാണ് വര്‍ഗീസ് തരകന് വിജയാശംസകളും പിന്‍തുണയും അറിയിച്ചത്. യോഗത്തില്‍ അലക്സാണ്ടര്‍ വൈദ്യന്‍, ചെറിയാന്‍ തോമസ്, തോമസ് തരകന്‍, റെജിമോന്‍ ജോര്‍ജ്, ബിജു കൃഷ്ണന്‍, മഹേഷ് ജെ.കെ., നെടുംതറയില്‍ മനോജ് എന്നിവര്‍ സംസാരിച്ചു.

വാര്‍ത്തയും ഫോട്ടോയും : അലന്‍ ചെന്നിത്തല

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented