-
ഷിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ എഴുപത്തിനാലാമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഓണ്‍ലൈനിലൂടെ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ചടങ്ങില്‍ ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് പ്രൊഫസര്‍ തമ്പി മാത്യു അധ്യക്ഷത വഹിക്കുകയും, ഏവരേയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തില്‍ നിന്നുള്‍ക്കൊണ്ട ചൈതന്യമാണ് നവീന ഭാരതത്തിന്റെ വളര്‍ച്ചയ്ക്കും, വികസനത്തിനും കരുത്ത് നല്‍കിയതെന്നു പ്രസിഡന്റ് അധ്യക്ഷ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.
തദവസരത്തില്‍ ഐ.ഒ.സി കേരളാ ചാപ്റ്റര്‍ ചെയര്മാന് തോമസ് മാത്യു, പ്രസിഡന്റ് ലീല മാരേട്ട്, ജനറല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍, ട്രഷറര്‍ രാജന് പടവത്തില്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സതീശന് നായര്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍ സന്തോഷ് നായര്‍, ഐ.ഒ.സി ഷിക്കാഗോ ചാപ്റ്റര്‍ ട്രഷറര്‍ ആന്റോ കവലയ്ക്കല്‍, വൈസ് പ്രസിഡന്റുമാരായ ജോസി കുരിശിങ്കല്‍, ഹെറാള്‍ഡ് ഫിഗുരേദോ, കൂടാതെ അച്ചന്‍കുഞ്ഞ് മാത്യു, പ്രവീണ്‍ തോമസ് തുടങ്ങിയവരും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. ജോയിന്റ് സെക്രട്ടറി സജി കുര്യന് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
ജോയിച്ചന്‍ പുതുക്കുളം
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..