-
മേരിലാന്‍ഡ്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളയുടെ വാഷിംഗ്ടണ്‍ ഡി സി ചാപ്റ്റര്‍ രൂപീകരിച്ചു. മേയ് 20നു വിളിച്ചു ചേര്‍ത്ത വീഡിയോ കോണ്‍ഫറന്‍സിലൂടെ ചാപ്റ്ററിന്റെ രൂപീകരണവും പ്രഥമ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പും നടത്തപ്പെട്ടു. പ്രസിഡന്റ് ജോര്‍ജ് മണലില്‍, ജനറല്‍ സെക്രട്ടറിമാര്‍ വിപിന്‍ രാജ്, ജോബി സെബാസ്റ്റ്യന്‍, ട്രഷറര്‍ ബെന്നി വര്‍ഗീസ്, വൈസ് പ്രസിഡന്റ്മാരായി ജോയ് ചെറുശ്ശേരില്‍, സന്ധ്യ സുകുമാരന്‍, യുവജനങ്ങളുടെ പ്രതിനിധികളായി സ്റ്റാന്‍ലി എത്തുന്നിക്കല്, അമല്‍ ചാക്കോ, അഡൈ്വസറി ബോര്‍ഡിലേക്ക് ജോണ്സന് മ്യാലില്‍, ജോസഫ് ജേക്കബ്, ഡോ.എസ്.എസ് ലാല്‍ എന്നിവര്‍ നോമിനേറ്റ് ചെയ്യപ്പെട്ടു, ജെയിംസ് ജോസഫ് നിരര് കുന്നത്ത്, ഷിബു സാമുവേല്‍, മുഹമ്മദ് നിഷാര്‍, ഷാഹുല്‍ ഹമീദ്, റിനോഷ് ഡാനിറ്റ്സ്, വിശാഖ് ചെറിയാന് തുടങ്ങിയവര്‍ എക്സിക്യൂട്ടീവ് കമ്മറ്റി മെംബര്‍മാരായും തിരഞ്ഞെടുക്കപ്പെട്ടു,
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളയുടെ പുതിയ ടീമിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി കേരളം ചാപ്റ്റര്‍ പ്രസിഡന്റ് ലീല മാരേട്ട് അറിയിച്ചു, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുവാന്‍ എല്ലാവിധ പിന്തുണയുമുണ്ടാവുമെന്ന് ഐ ഒ സി നാഷണല്‍ വൈസ് ചെയര്മാന് ജോര്‍ജ് എബ്രഹാം പറഞ്ഞു, മഹത്തായ ഈ പ്രസ്ഥാനത്തിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പിന്തുണയുണ്ടാവണമെന്നും നിയുക്ത പ്രസിഡന്റ് ജോര്‍ജ് മണലില്‍, ജനറല്‍ സെക്രട്ടറിമാര്‍ വിപിന്‍ രാജ്, ജോബി സെബാസ്റ്റ്യന്‍,എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കരങ്ങള്‍ക്ക് ശക്തി പകരുവാന്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വാഷിംഗ്ടണ്‍ ഡി സി ചാപ്റ്റര്‍ രൂപീകരിച്ചതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നു വൈസ് പ്രസിഡന്റ് പോള്‍ കറുകപ്പള്ളില്‍ പറഞ്ഞു.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനായി വാഷിംഗ്ടണ്‍ ഡി സി ഏരിയയിലുള്ള കോണ്‍ഗ്രസിന്റെ എല്ലാ അഭ്യുദയകാംഷികളെയും സ്വാഗതം ചെയ്യുന്നതായി നാഷണല്‍ മെംബര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍ ജിനേഷ് തമ്പി, നാഷണല്‍ ഐ ടി ചെയര്‍ വിശാഖ് ചെറിയാന് തുടങ്ങിയവര്‍ അറിയിച്ചു.
വാര്‍ത്ത അയച്ചത് : ജോസഫ് ഇടിക്കുള
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..