-
ന്യൂജേഴ്സി: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളയുടെ ന്യൂജേഴ്സി ചാപ്റ്റര്‍ രൂപീകരിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ചാപ്റ്ററിന്റെ രൂപീകരണവും താല്‍ക്കാലിക വര്‍ക്കിംഗ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പും നടത്തപ്പെട്ടു. വര്‍ക്കിംഗ് പ്രസിഡന്റ് രാജീവ് മോഹന്‍, ജനറല്‍ സെക്രട്ടറിമാര്‍ ജോസഫ് ഇടിക്കുള, ബിജു വലിയകല്ലുങ്കല്‍. സെക്രട്ടറിമാരായി എല്‍ദോ പോള്‍, ജോഫി മാത്യു, വൈസ് പ്രസിഡന്റ്മാരായി ഷിജോ പൗലോസ്, മേരി ജോബ് , ഐ ടി വിഭാഗം ചെയര്‍മാനായി ബിജു കൊമ്പശേരില്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയി മോബിന് സണ്ണി, പി ആര് ഓ സാജു മാരോത്ത് കൂടാതെ ജെയിംസ് ജോര്‍ജ് , വര്‍ഗീസ് തോമസ്, ബൈജു വര്‍ഗീസ് , സജിമോന്‍ ആന്റണി, ജോര്‍ജ് മുണ്ടഞ്ചിറ, റോയ് മാത്യു, ടോം കടിമ്പള്ളി, ബിജു കുര്യന്, അജയ് ജേക്കബ്, അനില്‍ മാത്യു,ദിനു ജോണ്‍ തുടങ്ങിയവര്‍ എക്സി ക്യൂട്ടീവ് കമ്മറ്റി മെമ്പര്‍മാരായും തിരഞ്ഞെടുക്കപ്പെട്ടു,
യോഗത്തില്‍ ഐഒസി കേന്ദ്ര നേതൃത്വത്തിന്റെ പ്രതിനിധിയായി വിശാഖ് ചെറിയാന് പങ്കെടുത്തു. ന്യൂജേഴ്സി ചാപ്റ്റര്‍ രൂപീകരണത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് ഐഒസി കേരളാ ഘടകത്തിന്റെ നാഷണല്‍ പ്രസിഡന്റ് ലീല മാരേട്ട് അറിയിച്ചു.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിലേക്ക് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനായും, കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ചാപ്റ്റര്‍ വിപുലീകരിക്കുന്നതിനായും യോഗം തിരഞ്ഞെടുത്ത കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും രാഷ്ട്രീയ അരക്ഷിതാവസ്ഥ മറികടക്കുവാന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.
മറ്റു പദവികളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ അടുത്ത യോഗത്തിലുണ്ടാവുമെന്നും പുതിയതായി പാര്‍ട്ടിയുടെ നേതൃത്വനിരയിലേക്ക് കടന്നുവരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടാവുമെന്നും കമ്മിറ്റി അറിയിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് :
രാജീവ് മോഹന്‍ - 336-745-8557
ജോസഫ് ഇടിക്കുള - 201-421-5303
വാര്‍ത്ത അയച്ചത് : ജോസഫ് ഇടിക്കുള
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..