-
ന്യൂയോര്‍ക്ക്: ഔദ്യോഗിക സന്ദര്‍ശനത്തിന് അമേരിക്കയില്‍ എത്തിയ ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗ്ഹെലിനെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഭാരവാഹികള്‍ ന്യൂയോര്‍ക്കില്‍ സന്ദര്‍ശിച്ചു. 2018 ലെ കോണ്‍ഗ്രസിന്റെ അട്ടിമറി ജയത്തിനു നേതൃത്വം നല്കി. തൊണ്ണൂറില്‍ അറുപത്തിയേഴ് അസംബ്ലി സീറ്റും നേടി കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചു കൊണ്ടുവന്ന അദ്ദേഹത്തെ ഐഒസി ഭാരവാഹികള്‍ അഭിനന്ദിച്ചു.
ഛത്തീസ്ഗഢ് സംസ്ഥാനത്തിന്റെ വാണിജ്യ, നിക്ഷേപക സംരംഭങ്ങളെ പരിചയപ്പെടുത്തി, പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശന ഉദ്ദേശം. വൈദ്യുതി, ഉരുക്ക്, കല്‍ക്കരി ഉത്പാദനത്തില്‍ ഛത്തീസ്ഗഢ് മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു വളരെ മുന്നിലാണ്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന ആകെ ഉരുക്കിന്റെ പതിനഞ്ചു ശതമാനം ഈ സംസ്ഥാനത്തിന്റെ സംഭാവനയാണ്.
ഐ ഒ സി പ്രസിഡന്റ മൊഹിന്ദര്‍ സിംഗ് ഗിള്സിന്, വൈസ് ചെയര്മാന് ജോര്‍ജ് എബ്രഹാം, സീനിയര്‍ വൈസ് പ്രസിഡന്റ് ടി.ജെ. ഗില്‍, വൈസ് പ്രസിഡന്റ് മാലിനി ഷാ, വൈസ് പ്രസിഡന്റ പ്രദീപ് സമാല, ,ഐ ടി സെല്‍ ചെയര്മാന് മനോജ് ഷിന്‍ഡെ, ജനറല്‍ സെക്രട്ടറി സോഫിയ ശര്‍മ്മ, കേരള ചാപ്റ്റര്‍ പ്രസിഡന്റ ലീല മാരേട്ട്, ആന്ധ്രാ പ്രദേശ് ചാപ്റ്റര്‍ പ്രസിഡന്റ് പവന് ദരിസി, തെലുങ്കാന ചാപ്റ്റര്‍ പ്രസിഡന്റ് രാജേശ്വര റെഡ്ഡി, ഗുജറാത്ത് ചാപ്റ്റര്‍ പ്രസിഡന്റ് ജയേഷ് പട്ടേല്‍, ഈ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഉടനീളം മുഖ്യമന്ത്രിയെ അനുഗമിച്ച തോമസ് മൊട്ടക്കല്‍, എം രാജീവ്, പല്ലവ് ഷാ എന്നിവര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
ജോയിച്ചന്‍ പുതുക്കുളം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..