-
ഹൂസ്റ്റണ്‍: ആശങ്ക ഉയര്‍ത്തുന്ന ജീവിതസാഹചര്യങ്ങളില്‍ കൂടി കടന്നു പോകുന്ന നാം ദൈവത്തിലുള്ള ആശ്രയത്തില്‍ പൂര്‍ണവിശ്വാസത്തോടെ ജീവിതത്തെ ക്രമപ്പെടുത്തി പുതുവത്സരത്തെ സ്വീകരിക്കണമെന്ന് മാര്‍ത്തോമാസഭ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന അധ്യക്ഷന്‍ ഡോ.ഐസക്ക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പ പുതുവത്സര സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.
ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈനില്‍ (ഐപിഎല്‍) ജനുവരി 4 ന് ചൊവ്വാഴ്ച വൈകീട്ട് നടന്ന 399-ാമത് പ്രയര്‍ മീറ്റിംഗില്‍ (ടെലികോണ്‍ഫറന്‍സ്) തിരുവചന ശുശ്രൂഷ നിര്‍വഹിക്കുകയായിരുന്നു തിരുമേനി. അജു ഏബ്രഹാമിന്റെ (ന്യൂയോര്‍ക്ക്) പ്രാരംഭ പ്രാര്‍ത്ഥനയോടെയാണ് യോഗം ആരംഭിച്ചത്.
വത്സാ മാത്യു (ഹൂസ്റ്റണ്‍) നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി.വി.സാമുവേല്‍ ആമുഖ പ്രസംഗം നടത്തി.
സി.വി.ശാമുവേല്‍ സ്വാഗതം ആശംസിക്കുകയും മുഖ്യാതിഥിയായ തിരുമേനിയെ വചന ശുശ്രൂഷയ്ക്കായി ക്ഷണിക്കുകയും ചെയ്തു. തുടര്‍ന്ന് ഏബ്രഹാം.കെ.ഇടിക്കുള (ഹൂസ്റ്റണ്‍) മധ്യസ്ഥ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഷിജു ജോര്‍ജ് തച്ചനാലില്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് നല്‍കി. കോര്‍ഡിനേറ്റര്‍ ടി എ മാത്യു നന്ദി പറഞ്ഞു. പി.ചാക്കോയുടെ പ്രാര്‍ത്ഥനക്കും ആശീര്‍വാദത്തിനുശേഷം യോഗം സമാപിച്ചു.
വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..