ദ്രൗപദി മുർമു
ഹൂസ്റ്റണ്‍: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ജൂലായ് 25 ന് സത്യപ്രതിജഞ ചൊല്ലി അധികാരമേറ്റെടുത്ത .ദ്രൗപദി മുര്‍മുവിനു ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായ ആശംസകള്‍ നേരുന്നതായി ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സിവി സാമുവേല്‍ അറിയിച്ചു.
സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ് ഡോ.തോമസ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ഒന്ന് പത്രോസ് ഒന്നാം അധ്യായം 13 മുതല്‍ 25 വരെയുള്ള വാക്യങ്ങളെ ആധാരമാക്കി മഹത്വകരമായ രക്ഷയെകുറിച്ച് പത്രോസ് നല്കുന്ന ഉപദേശങ്ങള്‍ എന്തെല്ലാമാണെന്നു വിശദീകരിച്ചു.
റവ.ജോര്‍ജ്കുട്ടി കൊച്ചുമോന്റെ (അറ്റ്ലാന്റാ) പ്രാരംഭ പ്രാര്‍ത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. മോളി മാത്യു (ഹൂസ്റ്റണ്‍) നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. കോഡിനേറ്റര്‍ സി വി സാമുവേല്‍ സ്വാഗതം ചെയ്യുകയും തിരുമേനിയെ വചനശുശ്രൂഷയ്ക്കായി ക്ഷണിക്കുകയും ചെയ്തു.
തുടര്‍ന്ന് തോമസ് ജോണ്‍ (രാജു, അറ്റ്ലാന്റാ) മധ്യസ്ഥ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി. ഷിജു ജോര്‍ജ് തച്ചനാല്‍ ടെക്നിക്കല്‍ സപ്പോര്‍ട്ടറായിരുന്നു. ജോസഫ് ടി ജോര്‍ജ് (ഹൂസ്റ്റണ്‍) നന്ദി പറഞ്ഞു. ഇടിക്കുള വര്‍ഗീസ് ബിഷപ്പ് ഡോ.തോമസ് എബ്രഹാമിന്റെ പ്രാര്‍ത്ഥനക്കും ആശീര്‍വാദത്തിനുശേഷം യോഗം സമാപിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..