ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് ആരംഭിച്ചു


.

വാര്‍ത്തയും ഫോട്ടോയും : മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഓസ്റ്റിന്‍: ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ ടെക്സാസ് - ഒക്ലഹോമ റീജണിലെ സീറോ മലബാര്‍ പാരീഷുകള്‍ പെങ്കെടുക്കുന്ന നാലാമത് ഇന്റര്‍ പാരീഷ് സ്പോര്‍ട്സ് ഫെസ്റ്റിന്‍ (ഐപിഎസ്എഫ് 2022) ഓസ്റ്റിനില്‍ ആരംഭിച്ചു. ഫെസ്റ്റ് ഷിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് തിരി തെളിച്ചു ഉദ്ഘാടനം നിര്‍വഹിച്ചു.

ഫാ.കുര്യന്‍ നെടുവേലിചാലുങ്കല്‍ (പ്രൊക്യൂറേറ്റര്‍), ഫെസ്റ്റ് ചെയര്‍മാനും ഓസ്റ്റിന്‍ ഇടവക വികാരിയുമായ ഫാ.ആന്റോ ആലപ്പാട്ട്, ഐപിഎസ്എഫ് ചീഫ് കോര്‍ഡിനേറ്റര്‍ മേജര്‍ ഡോ.അനീഷ് ജോര്‍ജ്, ഫാ.ജോണിക്കുട്ടി പുലിശ്ശേരി, ഫാ.ക്രിസ്റ്റി പറമ്പുക്കാട്ടില്‍, ഫാ.പോള്‍ കൊടകരക്കാരന്‍, ഫാ.കെവിന്‍ മുണ്ടക്കല്‍ തുടങ്ങി റീജണിലെ മറ്റു വൈദികരും, ജിബി പാറയ്ക്കല്‍ (മുഖ്യ സ്‌പോണ്‍സര്‍, പിഎസ്ജി ഗ്രൂപ്പ് ഓഫ് കമ്പനീസ്) മറ്റു റീജണല്‍ കോര്‍ഡിനേറ്റേറുമാരും ചടങ്ങുകളില്‍ സന്നിഹിതരായിരുന്നു.

റീജിയണിലെ വിശ്വാസികളുടെ കൂട്ടായ്മക്കും ദൈവമഹത്വത്തിനായും ഈ കായികമേള ഉപകരിക്കട്ടെയെന്നും മാര്‍ ജോയ് ആലപ്പാട്ട് ആശംസിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് പാരീഷുകളുടെ നേതൃത്വത്തില്‍ നടന്ന വര്‍ണ്ണശബളമായ മാര്‍ച്ച് പാസ്റ്റില്‍ മാര്‍ ജോയ് ആലപ്പാട്ട് അഭിവാദ്യങ്ങള്‍ സ്വീകരിച്ചു.

അമേരിക്കയിലെ രൂപതയിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ഫെസ്റ്റാണിത്. എട്ടു പാരീഷുകളില്‍ നിന്നായി രണ്ടായിരത്തിഅഞ്ഞൂറോളം കായിക താരങ്ങള്‍ പങ്കെടുക്കുന്നു. ഓഗസ്റ്റ് 6 ശനിയാഴ്ച വൈകീട്ട് പിന്നണി ഗായിക സിതാര കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന മ്യൂസിക് കള്‍ച്ചറല്‍ പ്രോഗ്രാം പ്രത്യേക ആകര്‍ഷണമാകും. ഓസ്റ്റിന്‍ സെന്റ് അല്‍ഫോണ്‍സ സീറോ മലബാര്‍ ഇടവകയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 5 ന് തുടങ്ങിയ ഫെസ്റ്റ് ഓഗസ്റ്റ് 7 നു സമാപിക്കും.

Content Highlights: inter parish sports fest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022

Most Commented