.
ഓസ്റ്റിന്‍: ഓഗസ്റ്റ് 5,6,7 തീയതികളില്‍ ഓസ്റ്റിനില്‍ വച്ചു നടക്കുന്ന സീറോ മലബാര്‍ ഷിക്കാഗോ രൂപതയുടെ ഇന്റര്‍ പാരീഷ് സ്പോര്‍ട്സ് ഫെസ്റ്റ് 2022 (ഐ.പി.എസ്.എഫ് 2022) ന്റെ മെഗാസ്പോണ്‍സറും അമേരിക്കയിലെ പ്രമുഖ മലയാളി വ്യവസായിയുമായ ജിബി പാറയ്ക്കലിന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു.
കൊച്ചി കാക്കനാട് ബിഷപ്പ് ഹൗസില്‍ വച്ച് നടന്ന കൂടിക്കാഴ്ചയില്‍ ജിബിയുടെ ഉടമസ്ഥതയില്‍ അമേരിക്കയിലെ ഓസ്റ്റിനില്‍ പ്രവര്‍ത്തിക്കുന്ന പി.എസ്.ജി ഗ്രൂപ്പിന്റെ സാമൂഹ്യ- ജീവകാരുണ്യ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സഭയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ പിതാവ് സംതൃപ്തിയും അഭിനന്ദനങ്ങളും അറിയിച്ചു.
ഐ.പി.എസ്.എഫ് 2022 മെഗാ സ്പോര്‍ട്സ് ഫെസ്റ്റിന് ഏകദേശം 2500 ത്തോളം കായിക താരങ്ങളും ആറായിരത്തിലധികം കായികപ്രേമികളും പങ്കെടുക്കുമെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ മേജര്‍ ഡോ.ജോര്‍ജ് അറിയിച്ചു. ഓസ്റ്റിനിലെ സെന്റ് അല്‍ഫോന്‍സാ ദേവാലയം അതിഥ്യമരുളുന്ന ഈ ഇന്റര്‍ പാരാഷ് സ്പോര്‍ട്സ് മേളയുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ എട്ടു ദേവാലയങ്ങളിലായി പ്രവര്‍ത്തിച്ചുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സണ്ണി തോമസ് - 5128975296
ജോയിച്ചന്‍ പുതുക്കുളം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..