ട്രാന്‍സ്‌പോര്‍ട്ട് ബസ് തട്ടിയെടുത്ത് രക്ഷപ്പെട്ട ജയില്‍പുള്ളിക്കുവേണ്ടി തിരച്ചില്‍ തുടരുന്നു


.

സെന്റര്‍ വില്ല(ടെക്‌സാസ്): ജയില്‍പുള്ളികളുമായി പോയിരുന്ന ടെക്‌സാസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ജസ്റ്റിസിന്റെ ട്രാന്‍സ്‌പോര്‍ട്ട് ബസിലെ ഡ്രൈവറെ മര്‍ദിച്ച് വാഹനവുമായി രക്ഷപ്പെട്ട പ്രതിക്കുവേണ്ടി ലിയോണ്‍ കൗണ്ടി ഷെറീഫ് മാഫിസ് അന്വേഷണം ശക്തമാക്കി.

പ്രതിയെക്കുറിച്ചുവിവരം ലഭിക്കുന്നവര്‍ 911 വിളിച്ചോ, ഷെറീഫ് ഓഫീസുമായോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

മെയ് 12 നായിരുന്നു സംഭവം. ബസില്‍ ഉണ്ടായിരുന്ന ജയില്‍പുള്ളി ഗൊണ്‍സാലൊ ലോപസ് (46) ബസിന്റെ ഡ്രൈവറെ മര്‍ദിച്ച് നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. അതിവേഗത്തില്‍ മുന്നോട്ട് പോയ വാഹനം സെന്റര്‍ വില്ലക്ക് രണ്ട് മൈല്‍ വെസ്റ്റില്‍ അപകടത്തില്‍പ്പെട്ടു. ഉടനെ ബസ്സില്‍ നിന്നും ഇറങ്ങി മരങ്ങള്‍ തിങ്ങി നിറഞ്ഞ പ്രദേശത്തിലൂടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ബസ്സിലുണ്ടായിരുന്ന മറ്റ് പ്രതികള്‍ ആരും തന്നെ രക്ഷപ്പെടാന്‍ ശ്രമിച്ചില്ല. അവര്‍ക്ക് കാര്യമായ പരുക്കുകളും ഉണ്ടായിരുന്നില്ല.

ഹിഡല്‍ഗൊ കൗണ്ടിക്കു പുറത്തുവെച്ചു നടത്തിയ കൊലപാതകത്തില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവന്നിരുന്ന പ്രതി വെബ്കൗണ്ടിയിലെ മറ്റൊരു കൊലപാതകകേസില്‍ വിചാരണ നേരിട്ടുവരികയായിരുന്നു.

രക്ഷപ്പെട്ട പ്രതി അപകടകാരിയാണെന്നും ഇയാളെ കണ്ടെത്തിയാല്‍ നേരിട്ടു പിടികൂടാന്‍ ശ്രമിക്കരുതെന്നും പോലീസിനെ അറിയിക്കണമെന്നും ലിയോണ്‍ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Inmate serving life sentence for murder on the run after hijacking

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


pc george

1 min

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവം; ഖേദം പ്രകടിപ്പിച്ച് പി.സി ജോര്‍ജ് 

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022

Most Commented