-
ടൊറന്റോ: കാനഡയില്‍ ഇന്‍ഫോസിസ് പുതിയ ഡിജിറ്റല്‍ കേന്ദ്രം സ്ഥാപിച്ചു. ഒന്റാറിയോ പ്രവിശ്യയിലെ മിസ്സിസ്സാഗ സിറ്റിയില്‍ ഇപ്പോള്‍ നിലവിലുള്ള ഇന്‍ഫോസിസ് കേന്ദ്രത്തില്‍ ആണ് പുതിയ തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുന്ന പദ്ധതിയുമായി ഇന്‍ഫോസിസ് കടന്നു വരുന്നത്. ഓഗസ്റ്റ് 25 നാണ് പുതിയ ഡിജിറ്റല്‍ കേന്ദ്രം സ്ഥാപിതമായത്. ഇന്‍ഫോസിസിന്റെ കാനഡയിലെ ഏറ്റവും വലിയ സംരംഭമാണ് (50000 ചതുരശ്ര അടി) മിസ്സിസ്സാഗായില്‍ ഇപ്പോള്‍ ഉള്ളത്. ഇവിടെ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 500 ലധികം തൊഴിലവസരങ്ങള്‍ ആണ് പുതുതായി സൃഷ്ടിക്കപ്പെടുക. മിസ്സിസ്സാഗ കൂടാതെ ടൊറന്റോ, മോണ്‍ട്രിയേല്‍, ഓട്ടവ, കാല്‍ഗറി, വാന്‍കൂവര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഇന്‍ഫോസിസ് നിരവധി തൊഴില്‍ അവസരങ്ങളാണ് നല്‍കിവരുന്നത്.
ഒന്റാരിയോവിലെ അടിസ്ഥാന സൗകര്യ വികസനത്തിലും, വ്യവസായ വാണിജ്യ രംഗത്തും അതിവേഗം മുന്നേറുന്ന സിറ്റികളില്‍ മുന്‍പന്തിയിലാണ് പീല്‍ ഡിസ്ട്രിക്റ്റിലെ മിസ്സിസ്സാഗ സിറ്റി. ചെറുതും വലുതുമായ നിരവധി അന്താരാഷ്ട്ര സംരംഭകരാണ് ഇപ്പോള്‍ മിസ്സിസ്സാഗയിലേയ്ക്ക് കടന്നു വരുന്നത്.
കോവിഡ് മഹാമാരിയില്‍ സാമ്പത്തിക മാന്ദ്യം കനേഡിയന്‍ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്ന കാലത്താണ് ഇന്‍ഫോസിസ് പുതിയ സംരംഭവുമായി മുന്നോട്ടു വരുന്നത്. കനേഡിയന്‍ സാമ്പത്തിക, വ്യാവസായിക വളര്‍ച്ചയ്ക്ക് നല്‍കുന്ന ഇന്‍ഫോസിസിന്റെ ഈ പങ്കിനെ മന്ത്രി വിക് ഫെഡ്ലി അഭിന്ദിച്ചു.
ഇന്‍ഫോസിസിന്റെ കാനഡയിലെ ആദ്യ ഡിജിറ്റല്‍ ഡവലപ്‌മെന്റ് സെന്ററാണിത്. കോവിഡ് പശ്ചാത്തലത്തില്‍ സാമ്പത്തിക ഭദ്രത നിലനിര്‍ത്തുന്നതിന് വേണ്ടി കാനഡയ്ക്ക് ഒപ്പം പ്രവര്‍ത്തിയ്ക്കുവാനും, ബിസിനസ്സ് വികസന കാര്യങ്ങളിലും, പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതും ഇന്‍ഫോസിസിന്റെ കടമയായി കാണുന്നു എന്ന് ഇന്‍ഫോസിസ് പ്രസിഡന്റ് രവികുമാര്‍ അഭിപ്രായപ്പെട്ടു. ഇന്‍ഫോസിസിന്റെ പുതിയ പ്രവര്‍ത്തനങ്ങളെ ഒരു മടിയും കൂടാതെ സ്വീകരിച്ച് എല്ലാ സൗകര്യങ്ങളും വാഗ്ദാനം നല്‍കിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് അദ്ദേഹം നന്ദി അര്‍പ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..