കാപ്പിറ്റോള്‍ കലാപം: ഫെഡറല്‍ കോടതി ആദ്യവിധി പ്രഖ്യാപിച്ചു


-

വാഷിങ്ടണ്‍ ഡിസി: ജനുവരി 6-ന് അമേരിക്കന്‍ ജനാധിപത്യത്തിന് നേരെ ഭീഷണിയുയര്‍ത്തി കാപ്പിറ്റോളില്‍ അരങ്ങേറിയ കലാപത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്ത കേസുകളില്‍ ആദ്യവിധി പ്രഖ്യാപിച്ചു.

അന്ന മോര്‍ഗന്‍ ലോയ്ഡ് (49) എന്ന ഇന്ത്യാനയില്‍ നിന്നുള്ള വനിതക്കാണ് ജൂണ്‍ 23-ന് ജയില്‍ശിക്ഷ ഒഴിവാക്കിക്കൊണ്ട് 36 മാസത്തെ നല്ല നടപ്പിന് ഫെഡറല്‍ കോടതി വിധി പുറപ്പെടുവിച്ചത്. ഇതിനുപുറമെ 120 മണിക്കൂര്‍ കമ്യൂണിസര്‍വീസും 500 ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിനും പ്രതിയോട് കോടതി ഉത്തരവിട്ടു.

നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബൈഡനെ വിജയിയായി പ്രഖ്യാപിക്കുന്നതിന് ജനുവരി 6 ന് ചേര്‍ന്ന യുഎസ്. കോണ്‍ഗ്രസിലേക്ക് ഇരച്ചുകയറി കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്ന ചാര്‍ജ്.

ഈ കേസില്‍ പ്രോസിക്യൂട്ടേഴ്‌സ് പ്രതിക്ക് ജയില്‍ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടാതിരുന്നതും ഇവര്‍ക്ക് തുണയായി. ചുരുങ്ങിയത് 6 മാസമെങ്കിലും ജയില്‍ ശിക്ഷ ലഭിക്കേണ്ട കുറ്റമാണിത്. ഇവര്‍ കുറ്റം സമ്മതിക്കുകയും പ്രോസിക്യൂട്ടറുമായി ധാരണയില്‍ എത്തിയതുമാണ് ജയില്‍ശിക്ഷ ഒഴിവാക്കാന്‍ കാരണമായത്.

ജനുവരി 6-ന് നടന്ന കലാപത്തില്‍ പങ്കെടുക്കുന്നതിന് 500 പേര്‍ക്കെതിരെയാണ് ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യാനയില്‍നിന്നു ഡ്രൈവ് ചെയ്താണ് അന്ന മോര്‍ഗണ്‍ വാഷിങ്ടണില്‍ ട്രംപിന് പിന്തുണ പ്രഖ്യാപിക്കാന്‍ എത്തിയത്. ആദ്യ കേസിലെ വിധി പുറത്തുവന്നതോടെ മറ്റുകേസുകളിലും കടുത്ത ശിക്ഷ ലഭിക്കുന്നതിന് സാധ്യത കുറവാണെന്ന സൂചനയാണ് ലഭിക്കുന്നത്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented