വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു


.

ഡാലസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. 'സൂം' പ്ലാറ്റ് ഫോമില്‍ നടത്തപ്പെട്ട ആഘോഷങ്ങള്‍ ഓഗസ്റ്റ് 21 ന് ഞായറാഴ്ച വൈകീട്ട് 6:30 ന് (ന്യൂയോര്‍ക്ക് സമയം) ആരംഭിച്ചു.

ഫോറെസ്റ്റ് മിനിസ്റ്റര്‍ എ.കെ.ശശീധരന്‍, ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസ്, ഹൂസ്റ്റണ്‍ മിസ്സോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷം നടത്താന്‍ നേതൃത്വം നല്‍കിയ അമേരിക്ക റീജിയന്‍ ഭാരവാഹികളെ മിനിസ്റ്റര്‍ അഭിനന്ദിച്ചു.



നോര്‍ത്ത് ടെക്‌സസ് പ്രൊവിന്‍സ് അംഗം റാണി റോബിന്‍ പ്രാര്‍ത്ഥന ഗാനം ആലപിച്ചു. അമേരിക്ക റീജിയന്‍ ജനറല്‍ സെക്രട്ടറി എല്‍ദോ പീറ്റര്‍ സ്വാഗതം അറിയിച്ചു. ന്യൂജേഴ്സി ഓള്‍ വിമന്‍സ് പ്രൊവിന്‍സ് പ്രസിഡന്റ് മാലിനി നായരുടെ പേട്രിയോട്ടിക് ഡാന്‍സ്, ഷിക്കാഗോ പ്രൊവിന്‍സ് അംഗം അലോന ജോര്‍ജിന്റെ ഗാനം, നോര്‍ത്ത് ടെക്‌സാസ് പ്രൊവിന്‍സ് അംഗം സ്മിത, ടിയാനാ ഷാന്‍ മാത്യു എന്നിവരുടെ ഗാനം, ഹൂസ്റ്റണ്‍ പ്രൊവിന്‍സ് അംഗങ്ങളുടെ നൃത്തം എന്നിവ ആഘോഷ പരിപാടികള്‍ക്ക് മാറ്റ് കൂട്ടി. നോര്‍ത്ത് ടെക്സ്സസ് ചെയര്‍ പേഴ്‌സണ്‍ ആന്‍സി തലച്ചെല്ലൂര്‍ ദേശീയ ഗാനം ആലപിച്ചു.

അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ചാക്കോ കൊയ്ക്കലേത്, പ്രസിഡന്റ് ജോണ്‍സണ്‍ തലച്ചെല്ലൂര്‍, ഗ്ലോബല്‍ ചെയര്‍മാന്‍ . ഗോപാല പിള്ള, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, ഹൂസ്റ്റണ്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ മാത്യു മുണ്ടക്കന്‍, ഹൂസ്റ്റണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് റോയ് മാത്യു, സൗത്ത് ജേഴ്‌സി പ്രൊവിന്‍സ് ചെയര്‍മാന്‍ പോള്‍ മത്തായി, നോര്‍ത്ത് ടെക്‌സാസ് പ്രൊവിന്‍സ് അംഗം എവിനാ ഷാന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. അമേരിക്ക റീജിയന്‍ ട്രഷറര്‍ അനീഷ് ജെയിംസ് നന്ദി അറിയിച്ചു. അമേരിക്ക റീജിയനിലെ വിവിധ പ്രൊവിന്‍സുകളില്‍ നിന്നുമുള്ള ഭാരവാഹികള്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുത്തു.

വാര്‍ത്തയും ഫോട്ടോയും : ജോസഫ് ജോണ്‍ കാല്‍ഗറി

Content Highlights: Indian independence day celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented