
-
ന്യൂയോര്‍ക്ക്: കാന്‍സറിനുള്ള മരുന്ന് ഉല്പാദിപ്പിക്കുന്ന വെസ്റ്റ് ബംഗാളിലെ ഫ്രെസെനിയസ് കബി ഓങ്കോളജി ലിമിറ്റഡ് എന്ന ഡ്രഗ് കമ്പനിയാണ് യു.എസ്. 50 മില്യണ്‍ പിഴ നല്‍കേണ്ടതെന്ന് ഫെബ്രുവരി 9 ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
2013 ല്‍ വെസ്റ്റ് ബംഗാളിലുള്ള കമ്പനിയില്‍ പരിശോധനക്ക് യു.എസ്.അധികൃതര്‍ എത്തുന്നതിനു മുമ്പ് അവിടെയുണ്ടായിരുന്ന റിക്കാര്‍ഡുകള്‍ നശിപ്പിക്കുകയും പലതും മറച്ചുവെക്കുകയും ചെയ്തുവെന്ന കുറ്റത്തിനാണ് പിഴ. മാനേജ്മെന്റിന്റെ നിര്‍ദേശമനുസരിച്ചാണ് ജീവനക്കാര്‍ പ്രവര്‍ത്തിച്ചത്.
ലാസ് വേഗാസ് ഫെഡറല്‍ കോടതിയില്‍ ഇന്ത്യന്‍ കമ്പനി കുറ്റം സമ്മതിക്കുകയും പിഴ അടക്കുന്നതിന് തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു.
അമേരിക്കന്‍ ഫെഡറല്‍ ഫുഡ്, ഡ്രഗ്, കോസ്മെറ്റിക് ആക്ട് ലംഘിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിച്ചത് ഗുരുതര കൃത്യവിലോപമാണെന്നും ഫെഡറല്‍ കോടതി കണ്ടെത്തി. രോഗികളുടെ ജീവന് അപകടത്തിലാക്കുന്ന പ്രത്യേകിച്ച് അമേരിക്കന്‍ ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.
കമ്പനിയുടെ കല്യാണി പ്ലാന്റില്‍ നിന്നാണ് വിവിധതരത്തിലുള്ള കാന്‍സര്‍ മരുന്നുകള്‍ അമേരിക്കയില്‍ വിതരണം ചെയ്തിരുന്നത്.
അന്വേഷണത്തില്‍ ഇന്ത്യന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ സഹകരണം ലഭിച്ചിരുന്നതായി ആക്ടിംഗ് അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ബ്രയാന്‍ പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..