-
ന്യൂയോര്‍ക്ക്: ജൊബൈഡന് പിന്തുണ പ്രഖ്യാപിച്ച് ന്യൂയോര്‍ക്കില്‍ നടത്തിയ റാലിയില്‍ പങ്കെടുത്ത ഇന്ത്യന്‍ വംശജയും പെന്‍സില്‍വേനിയായില്‍ നിന്നും ന്യൂയോര്‍ക്കില്‍ എത്തിയ യുവതിയുമായ ധെവിന സിംഗിനെ പോലീസ് ഓഫീസറുടെ മുഖത്ത് തുപ്പിയ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തു.
നവംബര്‍ 4 നായിരുന്നു സംഭവം. അമ്പതുപേര്‍ പങ്കെടുത്ത റാലി പോലീസിനെതിരെ അക്രമണമഴിച്ചുവിട്ടും റോഡില്‍ തീയിട്ടുമാണ് സംഘടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
പോലീസിനെ അധിക്ഷേപിച്ചതിനും പ്രാദേശിക നിയമങ്ങള്‍ ലംഘിച്ചതിനുമാണ് സിംഗിനെതിരെ കേസെടുത്തിരിക്കുന്നത്.
24 വയസുള്ള ധെവിനാ സിംഗ് പോലീസിന്റെ മുഖത്തിനു നേരെ തുപ്പുന്ന ദൃശ്യങ്ങള്‍ സമീപപ്രദേശത്തെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഇത് ഒരിക്കലും പൊറുപ്പിക്കുകയില്ലെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും പോലീസ് പറഞ്ഞു.
വോട്ടു ചെയ്യുന്നതിനുള്ള സമയം അവസാനിച്ചിട്ടും ലഭിക്കുന്ന മുഴുവന്‍ തപാല്‍ വോട്ടുകളും എണ്ണണമെന്നും ഇതിനെതിരെ ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചതുമാണ് പ്രകടനക്കാരെ പ്രകോപിപ്പിച്ചത്.
വ്യാഴാഴ്ച വൈകീട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് പോലീസ് അധികൃതര്‍ ഈ വിവരം വെളിപ്പെടുത്തിയത്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..