.
ന്യൂയോര്‍ക്ക്: പ്യൂര്‍ട്ടോ റിക്കൊയില്‍ മാര്‍ച്ച് 16 ന് നടന്ന മിസ് വേള്‍ഡ് 2021 സൗന്ദര്യ റാണി മത്സരത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ വനിത ശ്രീസെയ്‌നി(26) ആദ്യ റണ്ണര്‍ അപ്പായി.
മിസ് ഇന്ത്യ യുഎസ്എ യായി (2017-2018), മിസ് ഇന്ത്യ വേള്‍ഡ് വൈഡായി (2018-2019) ലും വിജയകിരീടം ചൂടിയിരുന്നു. 2021 മിസ് വേള്‍ഡ് മത്സരത്തില്‍, പോളണ്ടില്‍ നിന്നുള്ള കരോലിനയിലാണ് സൗന്ദര്യറാണിയായി തിരഞ്ഞെടുക്കപ്പെട്ടത്.
ഹൃദയസംബന്ധമായ അസുഖം മൂലം 12 വയസുമുതല്‍ പേസ്‌മേക്കര്‍ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. പഞ്ചാബില്‍ ജനിച്ച് വാഷിങ്ടണില്‍ വളര്‍ന്ന സെയ്‌നി 2019 ഒക്ടോബറില്‍ നടന്ന മിസ് വേള്‍ഡ് അമേരിക്ക മത്സരത്തിന്റെ ഫൈനല്‍ റൗണ്ടില്‍ വിജയിയാകുകയും 1997 ലെ മിസ് വേള്‍ഡ് സൗന്ദര്യറാണി ഡയാന ഹെയ്ഡനില്‍ നിന്നും കിരീടം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
മോസസ് ലേക്കില്‍ വെച്ചുണ്ടായ കാര്‍ അപകടത്തില്‍ ഇവരുടെ മുഖത്തിന് കാര്യമായ പൊള്ളല്‍ ഏറ്റിരുന്നു. ഇതില്‍ നിന്നും സുഖം പ്രാപിക്കുവാന്‍ ഒരു വര്‍ഷം ഡോക്ടര്‍മാര്‍ വിശ്രമം ആവശ്യപ്പെട്ടിരുന്നു. ജീവിതത്തിലെ നിരവധി പ്രതിസന്ധികളെ വിജയപൂര്‍വം തരണം ചെയ്താണ് ഇവര്‍ ഇപ്പോള്‍ വീണ്ടും വിജയിയായത്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: Indian-American Shree Saini, representing USA
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..