
മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്‍വെസ്റ്റ് മെന്റ് മാനേജ്‌മെന്റ് ചീഫ് ഗ്ലോബല്‍ സ്ട്രാറ്റജിസ്റ്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം.
ശര്‍മയുടെ ബഹുമുഖ കഴിവുകള്‍ കമ്പനിയുടെ വളര്‍ച്ചക്ക് പ്രയോജനകരമായിരിക്കുമെന്ന് സിസിഒ ഗ്രിഗറി പറഞ്ഞു.
നേവല്‍ ഓഫീസറുടെ മകനായി ബോംബെയിലായിരുന്നു ജനനം. ഡല്‍ഹി ശ്രീറാം കോളേജില്‍ നിന്നും ബിരുദം നേടി. ഇന്‍വെസ്റ്റര്‍, ഫണ്ട് മാനേജര്‍ എന്നീ നിലകളിലും ആഗോള സാമ്പത്തിക-രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് ആധികാരികമായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചും പ്രശസ്തനായ വ്യക്തിയാണ് ശര്‍മ. വാര്‍ത്താമാധ്യമങ്ങളിലും മാഗസിനുകളിലും ദീര്‍ഘകാലം കോളമിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നു. ഇക്കണോമിക് ടൈംസ്, ന്യൂസ് വീക്ക് ഇന്റര്‍നാഷണല്‍, വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ ആനുകാലിക സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ എഴുതിയിരുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..