-
വാഷിങ്ടണ്‍ ഡിസി: ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യനും സാമൂഹ്യപ്രവര്‍ത്തകനുമായ ഡോ.രാജ് പന്‍ജാബി ബൈഡന്‍ ടീമിന്റെ മലേറിയ പ്രോഗ്രാം തലവനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു.
ഫെബ്രുവരി 4 ന് രാവിലെ സത്യപ്രതിജ്ഞ ചെയ്ത് രാജ് ലാസ്റ്റ് മൈല്‍ ഹെല്‍ത്ത് സഹസ്ഥാപകനും സി.ഇ.ഒ.യുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
സബ് സഹാറന്‍ ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളില്‍ മലേറിയ രോഗവുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്യുക എന്നതാണ് രാജ്‌നെ ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്വം.
ലൈബീരിയയിലെ സിവില്‍ വാര്‍ നടക്കുമ്പോള്‍ അവിടെ നിന്നും പലായനം ചെയ്ത് 1990 ലാണ് പന്‍ജാബിയും കുടുംബവും അമേരിക്കയിലെത്തിയത്.
അമേരിക്കയിലെ നല്ലവരായ ഞങ്ങള്‍ക്കുചുറ്റും ഉണ്ടായിരുന്നവര്‍ ഞങ്ങളുടെ ജീവിതം ഇവിടെ കരുപിടിപ്പിക്കുന്നതിന് ചെയ്ത സഹായമാണ് ഈ നിലയില്‍ ഞങ്ങളെ വളര്‍ത്തിയത് സത്യപ്രതിജ്ഞക്ക് ശേഷം വികാരാധീനനായി രാജ്പറഞ്ഞു. എന്നിലര്‍പ്പിച്ച ചുമതലകള്‍ ഉത്തരവാദിത്വത്തോടെ നിറവേറ്റുമെന്നും അതിന് അവസരം ഒരുക്കിയ അമേരിക്കന്‍ പ്രസിഡന്റിനോടും ടീമിനോടും പ്രത്യേകം നന്ദിയും കടപ്പാടുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്റെ ഗ്രാന്റ് പാരന്റ്‌സും, പാരന്റ്‌സും ഇന്ത്യയിലായിരുന്നപ്പോള്‍ മലേറിയ എന്ന രോഗത്തിന്റെ ദൂഷ്യവശങ്ങള്‍ അനുഭവിച്ചവരാണ്. ലൈബീരിയായില്‍ ആയിരുന്നപ്പോള്‍ ഞാനും മലേറിയ രോഗത്തിനടിമപ്പെട്ടിരുന്നുവെന്നും രാജ് ഓര്‍മ്മിപ്പിച്ചു. ടൈം മാഗസിന്‍, ഫോര്‍ച്യൂണ്‍ മാഗസിന്‍ എന്നിവ ഇദ്ദേഹത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..