-
വാഷിങ്ടണ്‍ ഡിസി: ബൈഡന് ഭരണത്തില്‍ കാബിനറ്റ് റാങ്കില്‍ നോമിനേറ്റ് ചെയ്യപ്പെട്ട ഏക ഇന്ത്യന്‍ അമേരിക്കന്‍ വംശജ നീരാ ടെന്‍ഡന്റെ നിയമനം യു.എസ്.സെനറ്റ് തള്ളിയതോടെ കാബിനറ്റ് റാങ്കില്‍ നിന്നും പുറത്തായ നീരയെ വൈറ്റ് ഹൗസ് സീനിയര്‍ അഡൈ്വസറായി നിയമിച്ചതായി മെയ് 14 ന് വൈറ്റ് ഹൗസില്‍ നിന്നും പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
മാനേജ്മെന്റ് ആന്റ് ബഡ്ജറ്റ് ഓഫീസ് അധ്യക്ഷ എന്ന കാബിനറ്റ് റാങ്കിലാണ് നീര നോമിനേറ്റ് ചെയ്യപ്പെട്ടത്. മാര്‍ച്ചില്‍ സെനറ്റിന്റെ അംഗീകാരം ലഭിക്കാതിരുന്നതിനാല്‍ നോമിനേഷന് പിന്‍വലിക്കുകയായിരുന്നു.
അഫോര്‍ഡബില്‍ കെയര്‍ ആക്ട് പോളിസി ചെയ്ഞ്ചിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്ന ചുമതലയാണ് ബൈഡന് ഇവരെ എല്പിച്ചിരിക്കുന്നത്. ഈ ആക്ടിന് രൂപം നല്കിയ ബരാക് ഒബാമയുടെ ടീമില്‍ നീര പ്രവര്‍ത്തിച്ചിരുന്നു.
സെന്റര്‍ ഫോര്‍ അമേരിക്കന്‍ പ്രോഗ്രസ് ആക്ഷന്‍ ഫണ്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ചുമതല നിര്‍വഹിക്കുകയാണ് നീര.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..