
ന്യൂജേഴ്‌സിയിലെ അഞ്ചാമത്തെ ഏറ്റവും വലിയ സിറ്റി എന്ന പദവി മാത്രമല്ല, രാജ്യത്തെ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ അമേരിക്കന്‍ പോപ്പുലേഷന്‍ ഉള്ള സിറ്റി കൂടിയാണിത്.
എഡിസണ്‍ ടൗണ്‍ഷിപ്പ് കൗണ്‍സില്‍ ആന്റ് ബോര്‍ഡ് ഓഫ് എഡ്യുക്കേഷന്‍ മെംബറായി പ്രവര്‍ത്തിച്ച പരിചയസമ്പത്ത് മേയര്‍ സ്ഥാനത്തിന് മുതല്‍ക്കൂട്ടായിരിക്കുമെന്ന് സപ്‌ന കരുതുന്നു.
ടാക്‌സ് നിയമങ്ങളില്‍ സ്ഥിരതയും സിറ്റിയിലെ ജീവിത നിലവാരം ഉയര്‍ത്തുകയും പുതിയ വ്യവസായസംരംഭകരെ ആകര്‍ഷിക്കുകയും ചെയ്യുകയായിരിക്കും തന്റെ ലക്ഷ്യമെന്ന് അവര്‍ പറയുന്നു.
ഡെമോക്രാറ്റിക് പാര്‍ട്ടി ഫെബ്രുവരി 24 ന് സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ കണ്‍വെന്‍ഷനില്‍ വെച്ച് എന്‍ഡോവ്‌മെന്റ് ലഭിക്കുമെന്നും അവര്‍ പറഞ്ഞു. 18000 രജിസ്‌ട്രേഡ് ഡെമോക്രാറ്റുകളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ട് സപ്‌ന കത്തെഴുതിയിട്ടുണ്ട്.
എഡിസണ്‍ സിറ്റിയില്‍ 102000 ഏഷ്യന്‍ കുടുംബങ്ങളാണെന്നും അതില്‍ ഭൂരിഭാഗവും ഇന്ത്യന്‍ അമേരിക്കനാണെന്നും ഇവര്‍ പറഞ്ഞു.
ഏഷ്യന്‍ പസഫിക് അമേരിക്കന്‍ ലോയേഴ്‌സ് (ന്യൂജേഴ്‌സി) പ്രസിഡന്റാണ് സപ്‌ന. ആല്‍ബനി ലൊ സ്‌കൂളില്‍ നിന്നാണ് നിയമബിരുദം ലഭിച്ചത്. ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റായും ജോലി ചെയ്തിട്ടുണ്ട്.
വാര്‍ത്തും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..