
-
കെന്റുക്കി: ഒര്‍ലാന്റോയില്‍ സംഘടിപ്പിച്ച നാഷണല്‍ അമേരിക്കന്‍ മിസ് നാഷണല്‍ പേജന്റ് മത്സരത്തില്‍ കെന്റുക്കി ലൂയിസ് വില്ലിയില്‍ നിന്നുള്ള പതിനൊന്ന് വയസുകാരി പ്രിഷ ഹെഡൗനെ 2021-2022 യു.എസ്.എ നാഷണല്‍ കവര്‍ ഗേളായി തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ മാസം കെന്റുക്കിയില്‍ നടന്ന മത്സരത്തില്‍ രാജ്- രജന ദമ്പതികളുടെ മകളായ പ്രിഷ കിരീടം ചൂടിയിരുന്നു. ഇതുകൂടാതെ പ്രിഷക്ക് ഏഴ് ഇന്റര്‍നാഷണല്‍, നാഷണല്‍ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുകൂടിയാണ് പ്രിഷ. ഒമ്പതുവയസുള്ളപ്പോള്‍ പാന്‍ഡമിക് 2020 എന്ന പുസ്തകം പ്രകാശനം ചെയ്തിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരില്‍ മുന്‍പന്തിയിലാണ് പ്രിഷ. ഈ പുസ്തകത്തില്‍ നിന്നും ലഭിച്ച വരുമാനം കോവിഡ്19 മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് കെയര്‍ ഫുഡ് ബാങ്കിനാണ് ഇവര്‍ സംഭാവന ചെയ്തത്. ചെസ്സ്, നീന്തല്‍, ഡാന്‍സ് എന്നിവയാണ് പ്രിഷയുടെ ഇഷ്ടവിനോദങ്ങള്‍.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..