വാഷിങ്ടണ്‍ ഡിസിയില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്റര്‍ പ്രഖ്യാപിച്ചു


-

വാഷിങ്ടണ്‍: അമേരിക്കയിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സെന്റര്‍ എന്ന നിലയില്‍ എട്ടര ഏക്കര്‍ സ്ഥലത്ത് ഡോ.ബാബു സ്റ്റീഫന്റെ നേതൃത്വത്തില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ പ്രഖ്യാപനം വാഷിങ്ടണ്‍ ഡിസിയിലെ പ്രമുഖ നാലു മലയാളി സംഘടനകളുടെ സാന്നിധ്യത്തില്‍ പ്രഖ്യാപിച്ചു. ഫൈവ്സ്റ്റാര്‍ സൗകര്യങ്ങളോടുകൂടിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ എല്ലാ പരിപാടികളും നടത്താം.

വിശാലമായ പാര്‍ക്കിംഗ് ഏരിയ, കമ്മ്യൂണിറ്റി പരിപാടികള്‍ക്കു മാത്രമായി പ്രത്യേക ഓഡിറ്റോറിയം എന്നിവയുള്ള കമ്മ്യൂണിറ്റി സെന്ററില്‍ വിവാഹം, മറ്റ് പ്രത്യേക ആഘോഷങ്ങള്‍ക്കെല്ലാം ഉതകുന്ന സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പദ്ധതിയുടെ ചെയര്‍മാന്‍ ഡോക്ടര്‍ അറിയിച്ചു.

അമേരിക്കയില്‍നിന്ന് ഇന്ത്യയിലേക്ക് വിദ്യാഭ്യാസത്തിനു പോകുന്ന വിദ്യാര്‍ഥികള്‍ക്ക് ഗൈഡന്‍സ് നല്‍കാന്‍ ഇന്ത്യയിലെ യൂണിവേഴ്സിറ്റികളുടെ സെന്ററുകളടക്കം കമ്മ്യൂണിയുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങള്‍ക്കുമുള്ള സൗകര്യം ഇവിടെ ഉണ്ടായിരിക്കുമെന്ന് ഡോ.ബാബു സ്റ്റീഫന്‍ പറഞ്ഞു.

വാഷിങ്ടണ്‍ ഡിസിയിലെ പ്രമുഖ സംഘടനകളായ കൈരളി ബാട്ടിമോര്‍, കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍, കേരള കള്‍ച്ചറല്‍ സൊസൈറ്റി, ഗ്രാമം റിച്ച്മോണ്ട് എന്നീ സംഘടനകള്‍ക്ക് ചടങ്ങില്‍ സ്റ്റീഫന്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനമൂലധനമായി 5000 ഡോളര്‍ വീതം നല്‍കി. അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ഒത്തുകൂടുന്നതിനും അവരുടെ കഴിവുകള്‍ തെളിയിക്കുന്നതിനും സ്റ്റീഫന്‍ ഫൗണ്ടേഷനും ഇന്ത്യാ ഇന്റര്‍നാഷണല്‍ സെന്ററും സംയുക്തമായി തുടങ്ങുന്നതിനുള്ള പദ്ധതികളും ഡോക്ടര്‍ വിശദീകരിച്ചു.

ചടങ്ങില്‍ വാഷിങ്ടണ്‍ ഡിസിയിലെ പ്രമുഖ അഭിഭാഷകന്‍ ഓംകാര്‍ ശര്‍മ്മ, ഫൊക്കാന മുന്‍ പ്രസിഡന്റ് മാധവന്‍ ബി. നായര്‍, ഐഎപിസി സ്ഥാപക ചെയര്‍മാനും ജയ്ഹിന്ദ് വാര്‍ത്ത പത്രത്തിന്റെ ചീഫ് എഡിറ്ററുമായ ജിന്‍സ്മോന്‍ പി. സക്കറിയ, ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം ബെന്‍പോള്‍, ഫൊക്കാന അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡിസി പ്രൊവിന്‍സ് പ്രസിഡന്റ് മോഹന്‍കുമാര്‍, കൈരളി ബാട്ടിമോര്‍ സംഘടനയുടെ പ്രസിഡന്റ് സബീന നാസര്‍, സെക്രട്ടറി ഷീബ അലോഷ്യസ്, ട്രഷറര്‍ ജിലു ലെജി, മുന്‍പ്രസിഡന്റുമാരായ ഷംസ് നാസര്‍, അനില്‍ അലോഷ്യസ്, കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ പ്രസിഡന്റ് പെന്‍സ് ജേക്കബ്, സെക്രട്ടറി ദീപക് സോമരാജന്‍, മുന്‍ പ്രസിഡന്റ് നാരായണന്‍കുട്ടി മേനോന്‍, കേരള കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് അനില്‍ കുമാര്‍, ട്രഷറര്‍ രാജീവ് സുകുമാരന്‍, ഉപദേശക സമിതി അംഗം മാത്യു പോള്‍, ഗ്രാമം റിച്ച്മോണ്ട് പ്രസിഡന്റ് നബീല്‍ മട്ടാറ, മുന്‍പ്രസിഡന്റ് ജോണ്‍സണ്‍ തങ്കച്ചന്‍, ട്രഷറര്‍ ടോണി തോമസ്, ഫൊക്കോന ബിഒടി വൈസ് ചെയര്‍മാന്‍ ബെന്‍ പോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രോജക്ടിന്റെ സിഇഒ ആയി ഡോ. ജിമ്മി ജോര്‍ജിനെ ചുമതലപ്പെടുത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022

Most Commented