ഒഐസിസി യൂഎസ്എ ഹൂസ്റ്റണ്‍ സ്വാതന്ത്ര്യദിനാഘോഷവും മുന്‍ സൈനികരെ ആദരിക്കലും ഓഗസ്റ്റ് 14 ന്


.

ഹൂസ്റ്റണ്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് മാതൃരാജ്യത്തിന്റെ കര - നാവിക - വ്യോമ സേനകളില്‍ സേവനമനുഷ്ടിച്ചുള്ള ഹൂസ്റ്റണ്‍ നിവാസികളായ സൈനികരെ ആദരിക്കുന്നു.

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്എ (ഒഐസിസി-യുഎസ്എ) ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 -ാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് ആദരിക്കല്‍ ചടങ്ങ് നടത്തപ്പെടുന്നത്.

ഓഗസ്റ്റ് 14 ന് ഞായറാഴ്ച വൈകീട്ട് 5.30 നു മിസ്സോറി സിറ്റിയിലുള്ള അപ്നാ ബസാര്‍ ഹാളില്‍ ( 2437, FM 1092 Rd, Missouri City, TX 77489)വച്ച് നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് വാവച്ചന്‍ മത്തായി അധ്യക്ഷത വഹിയ്ക്കും.

മലയാളികളുടെ അഭിമാനവും ആദരണീയരുമായ ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി.ജോര്‍ജ്, മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി കോര്‍ട്ട് ജഡ്ജ് ജൂലി മാത്യു, സ്റ്റാഫോര്‍ഡ് സിറ്റി പ്രോടെം മേയര്‍ കെന്‍ മാത്യു തുടങ്ങിയ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്ത് ആശംസകള്‍ അറിയിക്കും.

ഒഐസിസി യൂഎസ്എ ദേശീയ നേതാക്കളായ ചെയര്‍മാന്‍ ജെയിംസ് കൂടല്‍, പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി എന്നിവരും പങ്കെടുത്ത് ആശംസകള്‍ അറിയിക്കും. ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ഭാരവാഹികളോടൊപ്പം ഹൂസ്റ്റണില്‍ നിന്നുള്ള സതേണ്‍ റീജിയണല്‍ ഭാരവാഹികളും സമ്മേളനത്തിന് നേതൃത്വം നല്‍കും.

ഇന്ത്യയുടെ കര- നാവിക- വ്യോമ സേനകളില്‍ സേവനമനുഷ്ടിച്ചിട്ടുള്ള ഹൂസ്റ്റണ്‍ നിവാസികളായ മുന്‍ സൈനികര്‍ ഓഗസ്റ്റ് 10 (ബുധന്‍) നു മുമ്പായി ചാപ്റ്റര്‍ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

അന്നേ ദിവസം 4 മണിക്ക് ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ പ്രവര്‍ത്തക സമിതി യോഗവും ഉണ്ടായിരിക്കും.

ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ ദേശസ്‌നേഹികളും ഈ സ്വാതന്ത്ര്യ ദിന സമ്മേളനത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്നും സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

വാവച്ചന്‍ മത്തായി - 832 468 3322
എസ് ജോജി ജോസഫ് - 713 515 8432
തോമസ് വര്‍ക്കി -281 701 3220
ബിനോയ് ലൂക്കോസ് - 804 200 9511

വാര്‍ത്തയും ഫോട്ടോയും : പി.പി ചെറിയാന്‍

Content Highlights: independence day celebration

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented