-
ഷിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ മലയാളി സംഘടനയായ ഇല്ലിനോയ്സ് മലയാളി അസോസിയേഷന്റെ പോഷകസംഘനയായ വനിതാ ഫോറത്തിന്റെ 2021 - 2023 വര്‍ഷത്തേ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 10-ാം തീയതി വൈകീട്ട് 7 മണിക്ക് നവമാധ്യമമായ സൂം വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തുന്നു.
ഈ കോവിഡ്19 ന്റെ നടുവിലും ബഹുവിധ പരിപാടികള്‍ വനിതാഫോറം ആസൂത്രണം ചെയ്തിരിക്കുന്നു. ഈ വര്‍ഷത്തെ പരിപാടികള്‍ 'സ്റ്റെപ്പ് അപ്പ് ആന്റ് ലീഡ്' എന്ന തീമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
പ്രവര്‍ത്തനോദ്ഘാടനത്തിന്റെ ജനറല്‍ കണ്‍വീനറായി ഡോ.സുനീന ചാക്കോയും കോര്‍ഡിനേറ്റേഴ്സായി ശോഭ നായര്‍, ഷൈനി നന്ദിലക്കാട്, ലിബാജോര്ജ്, ആന്‍സി ഷൈജു, ബ്ലെസി വര്‍ഗീസ്, ഡെല്‍സി ജോജി, മീനാ ചാക്കോ, മിനിഫിന്നി എന്നിവരും പ്രവര്‍ത്തിക്കുന്നു.
പ്രസ്തുത ചടങ്ങില്‍ കേരളത്തിലെയും അമേരിക്കയിലെയും പ്രമുഖ വ്യക്തികള്‍ അഭിസംബോധന ചെയ്യുന്നതാണ്. ഈ ചടങ്ങിലേക്ക് ഏവരേയും പ്രസിഡന്റ് സിബു മാത്യു കുളങ്ങര, ഐ.എം.എ വനിതാ ഫോറം ചെയര്‍ പേര്‍സണ്‍ ജസ്സി മാത്യു, മറിയാമ്മ പിള്ള എന്നിവര്‍ ക്ഷണിക്കുന്നു.
വാര്‍ത്തയും ഫോട്ടോയും : റോയ് മുളകുന്നം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..