അര്‍ബാന: സെന്‍ട്രല്‍ ഇല്ലിനോയ്സില്‍ നിന്നുള്ള പതിമൂന്ന് വയസുകാരന് കാര്‍ മോഷണകേസില്‍ 7 വര്‍ഷത്തെ ജുവനൈല്‍ ശിക്ഷ വിധിച്ചു. ഈ വര്‍ഷം ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ 5 വാഹനങ്ങളാണ് ഈ പതിമൂന്ന്കാരന് മോഷ്ടിച്ചത്.
ആദ്യ വാഹന മോഷണത്തിനുശേഷം ഡൈവേര്ഷന് പ്രോഗ്രാമിന്റെ ഭാഗമായി ജുവനൈല്‍ ജസ്റ്റിസ് സിസ്റ്റത്തില്‍ നിന്നും ഒഴിവാക്കിയെങ്കിലും വീണ്ടും മറ്റൊരു മോഷണത്തില്‍ അറസ്റ്റ് ചെയ്തു.
ഓഗസ്റ്റില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും ആംഗിള്‍ മോണിറ്റര്‍ ധരിച്ച് ഹോം ഡിറ്റന്‍ഷനില്‍ കഴിയുന്നതിനിടയിലും മറ്റൊരു വാഹന മോഷണകേസില്‍ വീണ്ടും അറസ്റ്റിലായി.
സെപ്റ്റംബറില്‍ രണ്ടു വാഹനം മോഷ്ടിച്ചതില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും ജയിലിലയക്കാതെ വീണ്ടും ഹോം ഡിറ്റന്‍ഷനില്‍ വിടുകയായിരുന്നു. ഈ സമയത്ത് അഞ്ചാമതൊരു വാഹനം കൂടി ഒക്ടോബറില്‍ മോഷ്ടിച്ചു. നന്നാകാന്‍ പല അവസരങ്ങള്‍ നല്‍കിയെങ്കിലും അവസരം പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രൊബേഷന്‍ നല്‍കണമെന്ന് അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടുവെങ്കിലും സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ചെയ്ത തെറ്റിന് സോറി പറഞ്ഞുവെങ്കിലും തെറ്റുകള്‍ക്ക് ശിക്ഷ അനുഭവിക്കണമെന്നും കോടതിവിധിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..