-
ഇല്ലിനോയ്: ഇല്ലിനോയ് സംസ്ഥാനത്ത് കോവിഡ്19 മരണം ജൂണ്‍ 9 ന് 6000 കവിഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ഇതുവരെ 6018 പേര്‍ മരിച്ചതായും 129212 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച മാത്രം 95 മരണവും 797 പുതിയ കോവിഡ് 19 രോഗികളെ കണ്ടെത്തിയതായും അധികൃതര്‍ പറയുന്നു. കൊറോണവൈറസിന്റെ രണ്ടാം ഘട്ടാം ആരംഭിച്ച എന്ത് സംസ്ഥാനം സസൂക്ഷ്മം വഹിച്ചുവരികയാണ്. അതേസമയം കൊറോണ വൈറസിന്റെ വ്യാപനത്തെതുടര്‍ന്ന് 2020 ബഡ്ജറ്റില്‍ 700 മില്യണ്‍ ഡോളറിന്റെ കമ്മി ഉണ്ടായതായി ഷിക്കാഗോ മേയര്‍ ലോറി ലൈറ്റ്മുട്ട് അറിയിച്ചു. സിറ്റിയില്‍ പ്രോപര്‍ട്ടി ടാക്‌സ് വര്‍ദ്ധിപ്പിക്കുക, ജീവനക്കാരെ ലെ ഓഫ് ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കൗണ്‍സിലിന്റെ മേശപ്പുറത്തെത്തിയതായി മേയര്‍ അറിയിച്ചു. കടുത്ത തീരുമാനം എടുക്കേണ്ടിവരുമെന്നും മേയര്‍ പറഞ്ഞു.
സിറ്റിയിലെ പ്രധാന ആഘോഷങ്ങളായ ലോലപലൂസ തുടങ്ങിയ നിരവധി പരിപാടികള്‍ കോവിഡിനെതുടര്‍ന്ന് മാറ്റിവെച്ചു.
ഇല്ലിനോയ് സംസ്ഥാനത്ത് ജൂണ്‍ 1 മുതല്‍ 9 വരെ 634 മരണം സംഭവിച്ചു. ഇതില്‍ 2 ദിവസം നൂറില്‍ വീതം മരണമുണ്ടായിട്ടുണ്ട്. മെയ് 1 മുതല്‍ 9 വരെ 1010 മരണം സംഭവിച്ചതില്‍ 7 ദിവസവും നൂറിന് മുകളിലായിരുന്നു.
ഇല്ലിനോയ് സംസ്ഥാനം ഇതുവരെ പൂര്‍വസ്ഥിതിയിലേക്ക് മടങ്ങാതെ തന്നെ കോവിഡിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഭയാശങ്കകള്‍ ഉയര്‍ത്തുന്നു.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..