സെന്റ് ജൂഡ് സീറോ മലബാര്‍ ഇടവകാംഗങ്ങളോടൊപ്പം സംഗീത സംവിധായകന്‍ ഇഗ്നേഷ്യസ്


.

വിര്‍ജീനിയ: പ്രശസ്ത സംഗീത സംവിധായകന്‍ ഇഗ്നേഷ്യസ് (ബേര്‍ണി- ഇഗ്നേഷ്യസ്) നോര്‍ത്തേണ്‍ വിര്‍ജീനിയ സെന്റ് ജൂഡ് സീറോ മലബാര്‍ ഇടവകാംഗങ്ങളുമായി തന്റെ മൂന്നു പതിറ്റാണ്ട് നീണ്ട ലംഗീതലോകത്തെ അനുഭവങ്ങള്‍ പങ്കിട്ടു. 2022 ഓഗസ്റ്റ് 27-ന് പാരീഷ് ഹാളില്‍ വച്ചു നടന്ന മീറ്റ് ആന്‍ഡ് ഗ്രീറ്റില്‍ അമ്പതോളം പാരീഷ് അംഗങ്ങള്‍ പങ്കുചേര്‍ന്നു. 1992-ല്‍ കാഴ്ചയ്ക്കപ്പുറം എന്ന ചിത്രത്തിലൂടെ സംഗിത സംവിധായകനായി അരങ്ങേറ്റം കുറിച്ച ബേര്‍ണി - ഇഗ്നേഷ്യസ് 1994-ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേന്മാവിന്‍കൊമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് പ്രശസ്തരായത്. 1994 മുതല്‍ 2019 വരെ ചലച്ചിത്ര രംഗത്ത് തിളങ്ങിനിന്ന ബേര്‍ണി - ഇഗ്നേഷ്യസ് ദ്വയം എഴുപതോളം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി. ആയിരത്തോളം ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളും ഇവരുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.

തികച്ചും അനൗപചാരികമായി സംഘടിപ്പിച്ച പരിപാടിക്ക് ട്രസ്റ്റി ഷാജു ജോസഫ്, സജിത് തോപ്പില്‍, ക്വയര്‍ കോര്‍ഡിനേറ്റര്‍ അലക്സ് ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി. മലയാളത്തിലെ മുന്‍നിര ഗായകരുടേയും സംവിധായകരുടേയും ഒപ്പം പ്രവര്‍ത്തിച്ച അനുഭവങ്ങളും, ചലച്ചിത്ര രംഗത്തേക്ക് തങ്ങള്‍ എത്തിച്ചേര്‍ന്ന കഥകളും നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ച ഇഗ്നേഷ്യസ്, സഹോദരന്‍ ബേര്‍ണിയുമായുള്ള ആത്മബന്ധത്തിന്റെ തീവ്രതയും പങ്കുവച്ചു.

തേന്മാവിന്‍ കൊമ്പത്ത്, കല്യാണരാമന്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയതിന് പിന്നിലെ രസകരമായ കഥകള്‍ കേള്‍വിക്കാര്‍ക്കും ഒരു പുത്തന്‍ അനുഭവമായി.

നോര്‍ത്തേണ്‍ വിര്‍ജീനിയയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന മകന്‍ അഷിന്റെ കുടുംബത്തെ സന്ദര്‍ശിക്കുന്ന വേളയിലാണ് സെന്റ് ജൂഡ് ഇടവകയില്‍ ഒരു സായാഹ്നം ചെലവഴിക്കാന്‍ അദ്ദേഹം കുടുംബത്തോടൊപ്പം എത്തിയത്. ക്വയര്‍ ടീം അംഗങ്ങളായ ടാന്യ ഷിജു, ഇവാ മാത്യു, സോനാ ടോമി, അലീന ജോസ്, അബിഗെയ്ല്‍ ചെറുവത്തൂര്‍ എന്നിവരുടെ ഗാനങ്ങള്‍ പരിപാടിക്ക് മാറ്റുകൂട്ടി. ഇടവക വികാരി ഫാ.നിക്കോളാസ് തലകെട്ടൂര്‍ നന്ദിപറഞ്ഞ യോഗം അത്താഴത്തോടെ സമാപിച്ചു.

വാര്‍ത്തയും ഫോട്ടോയും : സുനു ബൈജു

Content Highlights: Ignatious, music director


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented