.
ഐഡഹോ: ആറാഴ്ച പ്രായം വരുന്ന ഗര്‍ഭസ്ഥ ശിശുവിനെ ഗര്‍ഭഛിദ്രം വഴി ഇല്ലാതാക്കുന്നതിനെതിരെ ടെക്സസ് പാസാക്കിയ ബില്ലിനു സമാനമായി ഐഡഹോ സംസ്ഥാനവും ബില്‍ പാസാക്കി.
ഐഡഹോ പ്രതിനിധി സഭ മാര്‍ച്ച് 14 നാണ് എസ്.ബി. 1309 ബില്‍ ബഹുഭൂരിപക്ഷത്തോടെ പാസാക്കിയത്. 51 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 14 പേരാണ് ബില്ലിനെതിരെ വോട്ടു ചെയ്തത്. ആഴ്ചകള്‍ക്കു മുമ്പ് ഈ ബില്‍ സംസ്ഥാന സെനറ്റ് പാസാക്കിയിരുന്നു. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ബ്രാഡ് ലിറ്റില്‍ ബില്ലില്‍ ഒപ്പുവെക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും.
അമേരിക്കയില്‍ ആറാഴ്ച ഗര്‍ഭഛിദ്ര നിരോധന ബില്‍ ആദ്യമായി പാസാക്കിയത് ടെക്സസ് സംസ്ഥാനമാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ പാസാക്കിയ നിയമത്തിനെതിരെ സുപ്രീം കോടതി ഉള്‍പ്പെടെ നിരവധി കോടതികളില്‍ കേസുകള്‍ നിലവിലുണ്ടായിരുന്നുവെങ്കിലും സംസ്ഥാനത്തിന് അനുകൂലമായ വിധിയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ഡിസംബറിലാണ് സുപ്രീം കോടതി ടെക്സസ് നിയമത്തിന് സാധുത നല്‍കിയത്.
ടെക്സസ് നിയമത്തിനു സമാനമായ ബില്ലുകള്‍ അരിസോണ, ഒഹായോ, അലബാമ, മിസ്സോറി തുടങ്ങിയ സംസ്ഥാനങ്ങളില്‍ പരിഗണനയിലാണ്. ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നവര്‍, സ്ത്രീകളുടെ സ്വാതന്ത്ര്യത്തിലെ കടന്നുകയറ്റമായി ബില്ലിനെ ചിത്രീകരിക്കുമ്പോള്‍ മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ വളരുന്ന കുഞ്ഞിന് ജനിക്കുവാനുള്ള അവകാശം ഉണ്ടെന്ന് ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്നവരും വാദിക്കുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി. ചെറിയാന്‍
Content Highlights: idaho, abortion ban
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..