-
ഡാലസ്: ഐസിഇസിയുടെയും, കേരള അസോസിയേഷന് ഓഫ് ഡാലസിന്റെയും വാര്‍ഷിക പൊതുയോഗം നടത്തി. ഗാര്‍ലാന്‍ഡ് ബ്രോഡ് വേയിലുള്ള അസോസിയേഷന് ഹാളില്‍ വെച്ചായിരുന്നു പൊതുയോഗം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു പൊതുയോഗം നടന്നത്. അസോസിയേഷന് സെക്രട്ടറി പ്രദീപ് നാഗനൂല്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് അസോസിയേഷന് ട്രഷറര്‍ ഷിബു ജെയിംസ് അക്കൗന്സ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസോസിയേഷന് പ്രസിഡന്റ് ഡാനിയേല്‍ കുന്നേല്‍ അധ്യക്ഷനായിരുന്നു. ഐസിഇസിയുടെ 2019-2020 പ്രവര്‍ത്തന കാലയളവിലെ റിപ്പോര്‍ട്ട് ജോര്‍ജ് ജോസഫ് അവതരിപ്പിച്ചു. അക്കൗണ്ട്സ് റിപ്പോര്‍ട്ട് ഐസിഇസി ട്രഷറര്‍ സിജു കൈനിക്കരയും അവതരിപ്പിച്ചു. ചെറിയാന് ശൂരനാട്, ജോസ് ഓച്ചാലില്‍, ഐ.വര്‍ഗീസ്, കോശി പണിക്കര്‍, ഷിജു എബ്രഹാം, പി.ടി സെബാസ്റ്റ്യന്‍, രാജന് ഐസക് എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.
വാര്‍ത്തയും ഫോട്ടോയും : അനശ്വരം മാമ്പിള്ളി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..