2006ല്‍ മനോരമ ന്യൂസില്‍ ട്രെയിനി റിപ്പോര്‍ട്ടറായി ടിവി ജേര്‍ണലിസം ആരംഭിച്ച ആസാദ് ജയന്‍ 6 വര്‍ഷം മനോരമ ന്യൂസില്‍ തിരുവനന്തപുരം, ഡല്‍ഹി എന്നീ ബ്യുറോകളില്‍ റിപ്പോര്‍ട്ടറായും, മെയിന്‍ ഡെസ്‌കില്‍ പ്രൊഡ്യൂസറും ആയി സേവനം അനുഷ്ടിച്ചു. സുപ്രീം കോടതി വാര്‍ത്തകള്‍, വലതു രാഷ്ട്രീയം, സിനിമ എന്നീ ബീറ്റുകള്‍ ആയിരുന്നു പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്. ധാരാളം ഹ്യൂമന്‍ ഇന്ററെസ്‌റ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനൊപ്പം, നിരവധി പ്രമുഖരെയും ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. നിരവധി ടെലിവിഷന്‍ ലൈവ് ഷോകളും, ഡോക്യൂമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ബിരുദധാരിയാണ്. ഫിലിം മേക്കിങ്ങില്‍ പോസ്റ്റ് ഗ്രാജുവേഷനും, മാസ്സ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് വീഡിയോ പ്രൊഡക്ഷനില്‍ അഡ്വാന്‍സ് ഡിപ്ലോമയും സ്വന്തമാക്കിയിട്ടുണ്ട്.
ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തന രംഗത്തും ഇവന്റ് മാനേജ്മന്റ് രംഗത്തു തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ടോണി മാത്യു. നിരവധി സ്റ്റേജ് ഷോകളില്‍ സ്റ്റേജ് ഡിസൈനറും, ഇവന്റ് കോ-ഓര്‍ഡിനേറ്ററുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡിസൈനിങിനൊപ്പം, ആര്‍ട് വര്‍ക്കിലും പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്. നയാഗ്ര മലയാളി സമാജത്തിന്റെ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററാണ്.
എഴുത്തുകാരിയും ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകയുമായ കവിത പിന്റോ ബിരുദാനന്തര ബിരുദധാരിയാണ്. കവിത കലാകായിക രംഗത്തും കഴിവ് തെളിയിച്ച വ്യക്തിത്വമാണ്. അന്തര്‍ സര്‍വകലാശാല മത്സരങ്ങളില്‍ ഉപന്യാസം, കഥ, കവിത എന്നീ മത്സരങ്ങളില്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോസ് ജേക്കബ് കാനഡയിലെ മാക്‌സ് മില്ലിന്‍ കൈസര്‍ ഡിസൈന് വേണ്ടി കൊമേര്‍ഷ്യല്‍ ഫോട്ടോഗ്രാഫര്‍ ആയി ജോലി ചെയ്യുന്നു. വണ്‍ മാഗസിന്‍, മണി ഇന്‍ഡീസിസ് തുടങ്ങിയ മാസികള്‍ക്ക് വേണ്ടി ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ ആയും പ്രവര്‍ത്തിക്കുന്നു. നയാഗ്രയിലെ നിരവധി വൈനറികള്‍ക്ക് വേണ്ടിയും, സ്റ്റേജ് പരിപാടികള്‍ക്ക് വേണ്ടിയും ഫോട്ടോഗ്രാഫര്‍ ആയി സേവനം അനുഷ്ടിച്ചിട്ടുള്ള ജോസ് ജേക്കബ്, ഓഡിയോ വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദാനധര ബിരുദവും, ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും കരസ്ഥാമാക്കിയിട്ടുണ്ട്.
ജോയിന്റ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍/ വീഡിയോഗ്രാഫറായ അമല്‍ തോമസ് മെക്കാനിക്കല്‍ എഞ്ചിനീയര്‍കൂടിയാണ്. നേച്ചര്‍ ഫോട്ടോഗ്രഫിയിലും ഏറെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ജോയിന്റ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആല്‍വിന്‍ ജെയിംസ് വീഡിയോ ബ്ലോഗര്‍, ഇന്‍ഡിപെന്‍ഡന്റ് ഫോട്ടോഗ്രാഫര്‍ എന്നീ നിലയില്‍ ഓണ്‍ലൈന്‍ മാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്നു. സാധാരണ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ അറിവുകള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പകര്‍ന്നു നല്‍കുന്നു. കാനഡയിലേക്കു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ഉദ്ദേശത്തോടു കൂടി നടത്തുന്ന വ്‌ളോഗിംഗ്് അദ്ദേഹത്തിന് ഒരു പാഷന്‍ കൂടിയാണ്.
നയാഗ്ര ഫാള്‍സ് ചാപ്റ്ററിന് ഐഎപിസി ചെയര്‍മാന്‍ ഡോ. മാത്യു എം. ചാലില്‍, ഡയറക്ടര്‍ ബോര്‍ഡ് സെക്രട്ടറി ഡോ. മാത്യു ജോയിസ്, അജയഘോഷ്, വിനീത നായര്‍, നാഷ്ണല്‍ ജനറല്‍ സെക്രട്ടറി മാത്തുക്കുട്ടി ഈശോ. നാഷ്ണല്‍ ട്രഷറര്‍ റെജി ഫിലിപ്പ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വാര്‍ത്ത നല്‍കിയത്: സുജിത് എസ്. കൊന്നയ്ക്കല്‍
Content Highlights: IAPC Nayagra False Chapter
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..