-
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ (ഐഎപിസി) നാഷണല്‍ കമ്മിറ്റിയെ പ്രഖ്യാപിച്ചു. ഇന്‍ഫര്‍മേഷന്‍ സയന്‍സ്, പൊളിറ്റിക്കല്‍ സയന്‍സ്, ജേര്‍ണലിസം എന്നിവയില്‍ ബഹുമുഖ പശ്ചാത്തലമുള്ള ആഷ്മിത യോഗിരാജ് (ന്യൂയോര്‍ക്ക് ചാപ്റ്റര്‍) ആണ് പ്രസിഡന്റ്. മറ്റുഭാരവാഹികള്‍: ആസാദ് ജയന് (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്- നയാഗ്ര ചാപ്റ്റര്‍), വൈസ് പ്രസിഡന്റ്മാരായി ആനി ചന്ദ്രന് (അറ്റ്ലാന്റ ചാപ്റ്റര്‍), ഷിബി റോയ് (ഹൂസ്റ്റണ്‍ ചാപ്റ്റര്‍), മില്ലി ഫിലിപ്പ് (ഫിലാഡല്‍ഫിയ ചാപ്റ്റര്‍), ഡോ. നീതു തോമസ് (ഓഹിയോ), ജനറല്‍ സെക്രട്ടറി- സി.ജി. ഡാനിയല്‍ (ഹൂസ്റ്റണ്‍ ചാപ്റ്റര്‍). സെക്രട്ടറിമാരായി പ്രൊഫ.ജോയ് പള്ളാട്ടുമഠം (ഡാലസ് ചാപ്റ്റര്‍), അനിത നവീന്‍ (വാന്‍കൂവര്‍ ചാപ്റ്റര്‍), രൂപ്സി നരുല (എന്‍ജെ ചാപ്റ്റര്‍), ഷാന്‍ ജസ്റ്റസ് (സാന്‍ അന്റോണിയോ) എന്നിവരെ തിരഞ്ഞെടുത്തു. ജോജി കാവനാല്‍ (ന്യൂയോര്‍ക് ചാപ്റ്റര്‍) ട്രഷററും ബിന്‍സ് മണ്ഡപം (ടൊറന്റോ ചാപ്റ്റര്‍) ജോയിന്റ് ട്രഷററുമായി തിരഞ്ഞെടുത്തു. എക്സ്് ഓഫീഷോയായി ഡോ.എസ്.എസ്.ലാലിനെ (ഡിസി) തിരഞ്ഞെടുത്തു. ദേശീയ കോ-ഓര്‍ഡിനേറ്റര്‍മാരായി ബൈജു പാക്കലോമറ്റം (കാനഡ), തോമസ് മാത്യു (അനില്‍- ന്യൂയോര്‍ക് ചാപ്റ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു. പി ആര് ഒമാരായി സുനില്‍ മഞ്ഞനിക്കര (ന്യൂയോര്‍ക്ക്), ഹേമ വിരാനി (ന്യൂയോര്‍ക്), ഡോ.ആന്‍ എബ്രഹാം (ആല്‍ബെര്‍ട്ട ചാപ്റ്റര്‍) എന്നിവരെയും തിരഞ്ഞെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..