.
ടെക്‌സാസ്: ടെക്‌സാസ് സ്‌കൂള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് അധ്യാപകരില്‍ ഇര്‍മാ ഗാര്‍സിയയുടെ ഭര്‍ത്താവ് ജൊ ഗാര്‍സിയ സംസ്‌കാരചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തവെ കുഴഞ്ഞ് വീണ് മരിച്ചു. റോബ് എലിമെന്ററി സ്‌കൂളിലെ എല്ലാവര്‍ക്കും പ്രിയപ്പെട്ട അധ്യാപികയായിരുന്നു ഇവര്‍. കഴിഞ്ഞ 24 വര്‍ഷമായി സന്തോഷകരമായ കുടുംബജീവിതം നയിച്ചുവരികയായിരുന്നു.
ക്ലാസിലെ വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്ക് വെടിയേറ്റതെന്ന് മകന്‍ ക്രിസ്റ്റിന്‍ ഗാര്‍ഡിയ പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇര്‍മയുടെ സംസ്‌കാരത്തിന് ആവശ്യമായ പൂക്കള്‍ വാങ്ങുന്നതിനിടയാണ് ഗാര്‍സിയ കുഴഞ്ഞുവീണത്. സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: Husband of slain Uvalde teacher dies of heart attack after visiting memorial at school
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..