ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവകയില്‍ 53 കുഞ്ഞുങ്ങള്‍ ഒരുമിച്ച് ആദ്യ കുര്‍ബാന സ്വീകരിച്ചു


2 min read
Read later
Print
Share

-

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മ ദേവാലയത്തില്‍ നവംബര്‍ 21 ന് ഞായറാഴ്ച നടന്ന വിശുദ്ധ കുര്‍ബാന ശുശ്രൂഷ മധ്യേ ഇടവകാംഗങ്ങളായ 53 കുഞ്ഞുങ്ങള്‍ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന അധ്യക്ഷന്‍ ഡോ.ഐസക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പയില്‍ നിന്നും സഭയുടെ പൂര്‍ണ അംഗത്വത്തിലേക്കു പ്രവേശിക്കുന്നതിന്റെ ഭാഗമായി ആദ്യ കുര്‍ബാന സ്വീകരിച്ചു. ആദിയോടന്തം ഭക്തിനിര്‍ഭരമായി നടന്ന ശുശ്രൂഷയില്‍ ഇടവക വികാര്‍ ഇന്‍ ചാര്‍ജ് റോഷന്‍.വി.മാത്യൂസ്, ഉമ്മന്‍ ശാമുവേല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

രാവിലെ 8.30 ന് ആരംഭിച്ച വിശുദ്ധ കുര്‍ബാന ശുശ്രൂഷയില്‍ ആദ്യ കുര്‍ബാന സ്വീകരിക്കുന്ന കുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും മറ്റു ഇടവക ജനങ്ങളും ഉള്‍പ്പെടെ 600 ലധികം പേര്‍ പങ്കെടുത്തു. വി.ലൂക്കോസിന്റെ സുവിശേഷം ഒന്നാം അധ്യായം 30, 31 വാക്യങ്ങളെ അധികരിച്ചു തിരുമേനി ധ്യാനപ്രസംഗം നടത്തി.

ഭദ്രാസനത്തിന്റെ വിവിധ പ്രവര്‍ത്തന പദ്ധതികളെ പറ്റി ശുശ്രൂഷാനന്തരം നടത്തിയ പ്രത്യേക യോഗത്തില്‍ വിവരിച്ചു. ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളിലുള്ള പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്വാന്തനമേകുന്ന ലൈറ്റ് ടു ലൈഫ് പദ്ധതിക്കു വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് തിരുമേനി പറഞ്ഞു. ഈ വര്‍ഷം 3500 ല്‍ പരം കുട്ടികള്‍ക്ക് സാന്ത്വനമേകാന്‍ കഴിഞ്ഞുവെന്ന് പറഞ്ഞു. ഒരു വിദ്യാര്‍ത്ഥിക്ക് 240 ഡോളര്‍ ചെലവ് വരുന്ന ഈ പ്രോഗ്രാമില്‍ ഏകദേശം 850,000 ഡോളര്‍ വര്‍ഷം തോറും ഉപയോഗിക്കുന്നു. അറ്റ്‌ലാന്റയില്‍ ഭദ്രാസനം 5.9 മില്യണ്‍ മുടക്കി സ്വന്തമാക്കിയ 42 ഏക്കറിലുള്ള അറ്റ്‌ലാന്റ കാര്‍മേല്‍ മാത്തോമാ സെന്ററില്‍ ദൈവശാസ്ത്ര പഠന കോഴ്‌സുകള്‍ ഉടനെ ആരംഭിക്കുമെന്നും തിരുമേനി പറഞ്ഞു.

ദേവാലയത്തോടു ചേര്‍ന്ന് ആരംഭിക്കുന്ന ട്രിനിറ്റി ക്യാമ്പസ് (സണ്‍ഡേ സ്‌കൂള്‍) പ്രോജക്ടിനെ പറ്റി കണ്‍വീനര്‍ ആല്‍വിന്‍ മാത്യു പ്രസ്താവന നടത്തി. തുടര്‍ന്ന് 3.5 മില്യണ്‍ ചെലവു വരുന്ന ട്രിനിറ്റി ക്യാമ്പസ് പ്രോജക്ടിന്റെ ഫണ്ട് റേസിംഗിന്റെ ഭാഗമായി ഒരു സണ്‍ഡേസ്‌കൂള്‍ റൂം സ്‌പോണ്‍സര്‍ ചെയ്ത മഗേഷ് മാത്യുവിന് വേണ്ടി പിതാവ് മത്തായി ചാക്കോയും മകള്‍ മില്‍ക്ക മാത്യുവും നല്‍കിയ ആദ്യ സംഭാവന തിരുമേനി ഏറ്റുവാങ്ങി ധനസമാഹരണ ഉദ്ഘാടനം നടത്തി.

ഇടവകയില്‍ ഈ വര്‍ഷം 70 വയസ്സ് പൂര്‍ത്തിയാക്കിയ എബ്രഹാം തോമസ്, റേച്ചല്‍ എബ്രഹാം എന്നിവരെ പൊന്നാട നല്‍കി ആദരിച്ചു.
ഇടവകാംഗങ്ങളില്‍ നിന്നും വാലിഡേക്ടറിയന്‍ ആയ റോണ്‍.കെ.വര്‍ഗീസ്, ഡോക്ടര്‍ ഓഫ് നഴ്‌സിംഗ് ബിരുദം ലഭിച്ച റേച്ചല്‍ ബെഞ്ചമിന്‍ (റീന) എന്നിവര്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു. സണ്‍ഡേ സ്‌കൂള്‍ ഭദ്രാസന മത്സരങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാത്ഥികള്‍ക്കു സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.

70 വയസ്സിലേക്കു പ്രവേശിക്കുന്ന തിരുമേനിയ്ക്ക് ഇടവക ജനങ്ങള്‍ ജന്മദിനാശംസകള്‍ നേര്‍ന്നു. ഇടവകയുടെ റീ ഡിസൈന്‍ഡ് വെബ്‌സൈറ്റ്, പുതിയ അക്കൗണ്ടിങ്ങ് സോഫ്റ്റ്വെയര്‍ എന്നിവയെ പറ്റി ഇടവക വൈസ് പ്രസിഡന്റും കണ്‍വീനറുമായ ഷാജന്‍ ജോര്‍ജ്, ട്രസ്റ്റി - ഫിനാന്‍സ് എബ്രഹാം ജോസഫ് (ജോസ്) ട്രസ്റ്റി - അക്കൗണ്ട്‌സ് പുളിന്തിട്ട സി.ജോര്‍ജ് എന്നിവര്‍ പ്രസ്താവന നടത്തി. വെബ്‌സൈറ്റ് തിരുമേനി ഉദ്ഘാടനം ചെയ്തു.

ഇടവകയുടെ ഹീലിംഗ് ഹാര്‍ട്‌സ് മിനിസ്ട്രി പ്രസിദ്ധീകരിക്കുന്ന ഇ-ബുക്കിനെ (ഓണ്‍ലൈന്‍ ബുക്ക്) കണ്‍വീനര്‍ ജോജി ജേക്കബ് സദസ്സിനു പരിചയപ്പെടുത്തി. അത്ഭുതകരമായ സൗഖ്യത്തിലേക്കു ദൈവം നയിച്ച അനുഭവങ്ങളെക്കുറിച്ച് നിരവധി ഇടവക അംഗങ്ങളുടെ അനുഭവ സാക്ഷ്യങ്ങളുടെ നേര്‍രേഖയാണ് ഇ- ബുക്ക് എന്ന് പ്രകാശനം നിര്‍വഹിച്ചുകൊണ്ട് തിരുമേനി പ്രസ്താവിച്ചു.

തുടര്‍ന്ന് അറ്റ്‌ലാന്റ കാര്‍മേല്‍ പ്രോജക്ടിന്റെ രണ്ടാംഘട്ട ധനസമാഹരണത്തിന്റെ ഭാഗമായി നിരവധി അംഗങ്ങള്‍ സംഭാവനകള്‍ തിരുമേനിയെ ഏല്പിച്ചു. ജോണ്‍ ചാക്കോ (ജോസ്), റെജി ജോര്‍ജ്, തോമസ് ചെറിയാന്‍ എന്നിവര്‍ ഇടവക ചുമതലക്കാര്‍ക്കൊപ്പം ധനസമാഹരണ സബ് കമ്മിറ്റിക്കു നേതൃത്വം നല്‍കുന്നു.

ഇടവക സെക്രട്ടറി റെജി ജോര്‍ജ് നന്ദി പ്രകാശിപ്പിച്ചു. ചടങ്ങുകള്‍ക്ക് ശേഷം ആദ്യ കുര്‍ബാന സ്വീകര്‍ത്താക്കളുടെ മാതാപിതാക്കള്‍ ഒരുക്കിയ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. സ്‌നേഹവിരുന്നിനു ശേഷം ട്രിനിറ്റി സെന്ററിന് സമീപം ഒരുക്കിയ 'ക്രിക്കറ്റ് പ്രാക്റ്റീസ് നെറ്റിന്റെ' ഉദ്ഘാടനവും എപ്പിസ്‌കോപ്പ നിര്‍വഹിച്ചു.

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Inter Parish Sports Fest

1 min

സീറോ മലബാര്‍ ഷിക്കാഗോ രൂപതയുടെ ഇന്റര്‍ പാരീഷ് സ്പോര്‍ട്സ് ഫെസ്റ്റ് ഓഗസ്റ്റ് 5,6,7 തീയതികളില്‍

Jul 12, 2022


kranthi sammelanam, Ireland

1 min

ക്രാന്തി ദേശീയ പ്രതിനിധി സമ്മേളനം സമാപിച്ചു

Mar 29, 2022


AWARD

1 min

സിന്ധു നായര്‍ കൈരളി യൂഎസ്എ കവിത പുരസ്‌കാരത്തിനര്‍ഹയായി

Feb 9, 2022


Most Commented