ഹൂസ്റ്റണ്‍ സെന്റ് മേരീസ് ദേവാലയത്തില്‍ വി.ദൈവമാതാവിന്റെ വാങ്ങിപ്പ്‌പെരുന്നാള്‍


.

ഹൂസ്റ്റണ്‍ സെന്റ മേരീസ് ദേവാലയത്തില്‍ വി.ദൈവമാതാവിന്റെ വാങ്ങിപ്പ്‌പ്പെരുന്നാള്‍ 2022 ഓഗസ്റ്റ് 12, 13, 14 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കും. 12 ന് വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് സന്ധ്യാ നമസ്‌കാരവും, വചന ശുശ്രൂഷയും നടക്കും. വചനശുശ്രൂഷക്ക് ഫാ.തോമസ് മാത്യൂ (വികാരി, സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവക, ഷിക്കാഗോ) നേതൃത്വം നല്‍കും.

13 ന് ശനിയാഴ്ച രാവിലെ 9 മണിമുതല്‍ 3 മണിവരെ നടക്കുന്ന ഹൂസ്റ്റണ്‍ റീജിയണ്‍ OCYMയുവജന സംഗമത്തില്‍ ഫാ.ജേക്കബ് അനീഷ് വര്‍ഗീസ് (മുംബൈ) മുഖ്യപ്രഭാഷകനായിരിക്കും. ഹൂസ്റ്റണിലെ വിവിധ ദേവാലയങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കും.

വൈകീട്ട് 6 ണിക്ക് സന്ധ്യാ നമസ്‌കാരവും, തുടര്‍ന്ന് വചന ശുശ്രൂഷയും, റാസയും, നേര്‍ച്ചവിളമ്പും നടക്കും. വചനശുശ്രൂഷക്ക് ഫാ.ഡോ.ഐസക് ബി.പ്രകാശ് (വികാരി, സെന്റ പീറ്റേഴ്സ് ആന്റ് സെന്റ പോള്‍സ് ഓര്‍ത്തോഡോക്‌സ് ഇടവക, ഹൂസ്റ്റണ്‍) നേതൃത്വം നല്‍കും.

14 ന് രാവിലെ 8.30 ന് പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം ജേക്കബ് ജോണ്‍സ് കോര്‍ എപ്പിസ്‌കോപ്പ (ഷിക്കാഗോ) ഫാ.ജോണ്‍ മാത്യു (ഡാലസ്), ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം എന്നുവരുടെ കാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാനയും, ഭക്തിനിര്‍ഭരമായ റാസയും, നേര്‍ച്ചവിളമ്പും നടക്കും. ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഇടവകയില്‍ നിന്നും, സമീപ ഇടവകകളില്‍ നിന്നുമായി വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുചേരും. പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ അഭയം പ്രാപിച്ച് അനുഗ്രഹീതരാകുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം അറിയിച്ചു. എറിക് മാത്യു (ട്രഷറര്‍), ഷാജി പുളിമൂട്ടില്‍ (സെക്രട്ടറി), എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങള്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ നടത്തിവരുന്നു.

Content Highlights: Houston St.Marys Church


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented